Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നും നാളെയും സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം

June 13, 2022

June 13, 2022

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരെ ഇറക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രധാന കവാടങ്ങൾക്ക് സമീപം ഇന്നും നാളെയും സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു ദിവസം നിയന്ത്രണം ഏർപെടുത്തുന്നത്.ഇതനുസരിച്ച്,ലിമോസിനുകൾ, ടാക്‌സികൾ (മൊവാസലാത്ത്), ഖത്തർ എയർവേയ്‌സ് ഫസ്റ്റ് ക്‌ളാസ്, ബിസിനസ് ക്ലാസ് യാത്രക്കാരുമായി വരുന്ന അംഗീകൃത വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ ഈ ഭാഗങ്ങളിൽ പ്രവേശനം അനുവദിക്കൂ.

തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെയും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയുമായിരിക്കും നിയന്ത്രണം.ഈ സമയങ്ങളിൽ  ഹ്രസ്വനേരെ  കാർ പാർക്കിൽ 2 മണിക്കൂർ സൗജന്യമായി അനുവദിക്കും.

ലോകകപ്പുമായി ബന്ധപ്പെട്ട് ഈ വർഷാവസാനം യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വൻവർധനവ് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം.നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണം പിന്നീട് സ്ഥിരമാക്കിയേക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News