Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തര്‍ അമീര്‍ തുര്‍ക്കി സന്ദര്‍ശിക്കാനായി ഇന്ന് പുറപ്പെടും

November 26, 2020

November 26, 2020

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക സന്ദര്‍ശനത്തിനായി തുര്‍ക്കിയിലേക്ക് ഇന്ന് യാത്ര തിരിക്കും. തുര്‍ക്കിയിലെത്തുന്ന അമീര്‍ പ്രസിഡന്റ് റെജപ് തയിപ് എര്‍ദോഗനൊപ്പം ആറാമത് ഖത്തര്‍-തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിന് അധ്യക്ഷത വഹിക്കും. 

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംയുക്ത താല്‍പ്പര്യമുള്ള പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രശ്‌നങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനുമുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടാതെ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും.

അമീറിനൊപ്പം ഉന്നതതല പ്രതിനിധി സംഘവും തുര്‍ക്കിയിലേക്ക് പോകുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News