Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അറേബ്യൻ ഗൾഫ് കപ്പ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്റെ വ്യക്തമായ സൂചനയെന്ന് കുവൈത്ത് ഉപ വിദേശകാര്യ മന്ത്രി 

November 19, 2019

November 19, 2019

കുവൈത്ത് സിറ്റി : ദോഹയിൽ നടക്കാനിരിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൽ പങ്കെടുക്കാൻ സൗദി അറേബ്യ,യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചത് ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കുവൈത്ത് ഉപ വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജാറള്ള അറിയിച്ചു. കുവൈത്തിലെ ഫലസ്തീൻ എംബസിയിൽ നടന്ന ദേശീയ ദിനാഘോഷ പരിപാടിക്കിടെ കുവൈത്ത് ന്യൂസ് ഏജൻസി (കുന)യുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗൾഫ് കപ്പിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂടുതൽ ശ്രമങ്ങളുണ്ടാവും. നല്ല ഫലം കണ്ടെത്താൻ ശരിയായ ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം കണ്ടെത്താൻ എല്ലാ തലങ്ങളിലും ബന്ധം തുടരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഖത്തർ - ഗൾഫ് വാർത്തകൾ ഏറ്റവുമാദ്യം കൃത്യതയോടെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക


Latest Related News