Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
താമസരേഖകൾ പുതുക്കാനുള്ള നടപടികൾ പൂർത്തിയായാൽ പാസ്‌പോർട്ടുകൾ തൊഴിലാളിക്ക് കൈമാറണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം

December 20, 2021

December 20, 2021

ദോഹ : താമസരേഖകളുടെ പുതുക്കലിനായി വാങ്ങുന്ന പാസ്‌പോർട്ടുകൾ തിരിച്ചുനൽകണമെന്ന് തൊഴിലുടമകൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. തൊഴിലുടമകൾ കൃത്യസമയത്ത് പാസ്പോർട്ട് തിരിച്ചുനൽകിയില്ലെങ്കിൽ 25000 ഖത്തർ റിയാൽ പിഴയായി അടക്കേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 

പ്രവാസികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒത്തുതീർപ്പാക്കാൻ കാലാവധി നൽകുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിലാണ് ആഭ്യന്തര മന്ത്രാലയം ഈ വ്യവസ്ഥ വ്യക്തമാക്കിയത്. മൂന്നൂറോളം പേർ വെബിനാറിൽ പങ്കെടുത്തു. നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ പിഴ അടയ്ക്കുന്ന പ്രവാസികൾക്ക് പിഴ ഇനത്തിൽ 50 ശതമാനം ഇളവ് നൽകുമെന്നും ക്യാപ്റ്റൻ മുഹമ്മദ്‌ അലി അൽ റാഷിദ്‌ അറിയിച്ചു. നിയമാനുസൃതമല്ലാതെ വിസ നൽകിയതായി കണ്ടെത്തിയാൽ മൂന്ന് വർഷം തടവോ അൻപതിനായിരം റിയാൽ പിഴയോ ലഭിക്കും. ഇതേ കുറ്റം ആവർത്തിച്ചാൽ ഒരു ലക്ഷം റിയാലാണ് പിഴ. റെസിഡൻസ് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞ് 90 ദിവസത്തിനകം പുതുക്കിയില്ലെങ്കിൽ തൊഴിലുടമ പതിനായിരം റിയാൽ പിഴ ഒടുക്കണമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


Latest Related News