Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വിസാ നിയമം ലംഘിച്ചവർക്ക് പദവി ശരിയാക്കാനുള്ള സമയപരിധി നീട്ടി

January 03, 2022

January 03, 2022

ഫോട്ടോ : ഷാഹിർ അബുബക്കർ 

ദോഹ : നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കാനുള്ള സമയപരിധി നീട്ടിയതായി ഖത്തർ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ ഡിസംബർ 31 ആവുമ്പോഴേക്കും രേഖകൾ ശരിയാക്കാനായിരുന്നു അന്തിമശാസനം. എന്നാൽ, ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് 2022 മാർച്ച്‌ 31 സമയം നീട്ടിയതായി അധികൃതർ അറിയിച്ചത്. 

കമ്പനികൾക്കും തൊഴിലാളികൾക്കും അവരുടെ സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള ഒത്തുതീർപ്പ് തുകയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നുണ്ട് എന്നുറപ്പാക്കാനാണ് സമയപരിധി നീട്ടിയത് എന്ന് അധികൃതർ വിശദീകരിച്ചു. കമ്പനി ഉടമകളും, തൊഴിലാളികളും സമയപരിധി നീട്ടണമെന്ന അപേക്ഷയുമായി രംഗത്തെത്തിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനം. സെർച്ച് ആൻഡ് ഫോളോ അപ്പ്‌ വിഭാഗത്തിൽ അപേക്ഷ നൽകിയാണ് രേഖകൾ ശരിയാക്കേണ്ടത് എന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനായി ഉമ്മുസലാൽ, മുസൈമീർ, അൽവക്ര, അൽ റയ്യാൻ എന്നിവിടങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളുണ്ട്.


Latest Related News