July 16, 2022
July 16, 2022
ദോഹ : ബലി പെരുന്നാൾ അവധിക്ക് ശേഷം ഖത്തറിലെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ ഞായറാഴ്ച്(നാളെ)മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും.വാരാന്ത്യ അവധിക്ക് ശേഷം ജൂലായ് പത്തിന് ആരംഭിച്ച അവധി ദിനങ്ങൾ ഈ വാരാന്ത്യ അവധി കൂടി കഴിഞ്ഞാണ് അവസാനിക്കുന്നത്.ഫലത്തിൽ തുടർച്ചയായ ഒൻപത് ദിവസങ്ങളാണ് സർക്കാർ,അർധസർക്കാർ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിച്ചത്.
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾ ചൊവ്വാഴ്ചയും ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ബുധനാഴ്‌ച മുതലും സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക