Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് : കുറഞ്ഞ മരണ നിരക്കും ഉയർന്ന രോഗമുക്തിയും ഖത്തറിൽ,രോഗം ഭേദമാകുന്നവർ ഏറ്റവും കുറവ് യു.എ.ഇ യിൽ

August 25, 2020

August 25, 2020

ദോഹ : ഗൾഫ് രാജ്യങ്ങളിൽ കോവിഡ് മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമെന്ന വിശേഷണത്തിനൊപ്പം രോഗത്തെ അതിജീവിക്കുന്നവരുടെ എണ്ണവും ഗണ്യമായി ഉയരുന്നു.ഇതുവരെയുള്ള കണക്കനുസരിച്ച് 0.2 (194) ശതമാനമാണ് ഖത്തറിലെ കോവിഡ് മരണ നിരക്ക്.  0.4(184) ശതമാനം മരണ നിരക്കുള്ള ബഹ്റൈനാണ് തൊട്ടു പിന്നിലുള്ളത്. കുവൈത്തിലും(518) യു.എ.ഇയിലും 0.6(376) ശതമാനമാണ് കോവിഡ് മരണ നിരക്ക്.  ഒമാനിൽ 0.8(637) ശതമാനമാണ് മരണ നിരക്ക്.

കോവിഡ് ഭേദമാകുന്നവരുടെ ശതമാന കണക്കിലും ഖത്തർ തന്നെയാണ് മുന്നിൽ.97.3 ശതമാനം പേർക്കാണ് ഖത്തറിൽ ഇതുവരെ കോവിഡ് ഭേദമായത്.93.4 ശതമാനം രോഗമുക്തി നേടിയ ഒമാനാണ് തൊട്ടു പിന്നിലുള്ളത്. 93.1 ശതമാനമാണ് ബഹ്റൈനിലെ രോഗമുക്തി നിരക്ക്. സൗദിയിൽ 91.7 ശതമാനവും കുവൈത്തിൽ 90.1 ശതമാനവും രോഗമുക്തി നേടി. കോവിഡ് ഭേദമാകുന്നവരുടെ ശതമാന കണക്കിൽ യു.എ.ഇ യാണ് ഏറ്റവും പിന്നിൽ.87.1 ശതമാനമാണ് യു.എ.ഇയിലെ രോഗമുക്തി നിരക്ക്.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News