Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫ് പ്രതിസന്ധി, ജിസിസി സെക്രട്ടറി ജനറൽ ദോഹയിൽ

November 18, 2020

November 18, 2020

ദോഹ : ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധവുമായി ബന്ധപ്പെട്ട ചർച്ചകൾ സജ്ജീവമാകുന്നതിനിടെ ഗൾഫ് സഹകരണ കൗൺസിൽ(ജി.സി.സി)സെക്രട്ടറി ജനറൽ ഡോ.നായിഫ് ഫലാഹ് അൽ ഹജ്‌റഫ് ദോഹയിൽ എത്തി.ഖത്തർ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹിമാൻ അൽതാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ജിസിസിയുമായി ബന്ധപ്പെട്ട പൊതുതാൽപര്യമുള്ള വിഷയങ്ങളും പുരോഗതിയുമാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തതെന്ന് ഖത്തർ ട്രിബ്യുൺ പത്രം റിപ്പോർട്ട് ചെയ്തു.അതേസമയം,അമേരിക്കയിൽ ബെയ്ഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നതിന് മുമ്പ്  ഖത്തറിനെതിരായ ഉപരോധം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഊര്ജിതമായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.. ഇതിന്റെ ഭാഗമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നുണ്ട്.ഈ സാഹചര്യത്തിൽ ജിസിസി സെക്രട്ടറി ജനറലിന്റെ ഖത്തർ സന്ദർശനത്തിന് വലിയ പ്രാധാന്യം കൽപിക്കുന്നുണ്ട്. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News