Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയിൽ ഇന്ധന വില ഇന്നുമുയർന്നു, ഒൻപത് ദിവസത്തിനിടയിൽ വില വർധിക്കുന്നത് എട്ടാം തവണ

March 30, 2022

March 30, 2022

ഡൽഹി : രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ് പ്രഖ്യാപിച്ചു. പെട്രോളിന് 88 പൈസയും, ഡീസലിന് 84 പൈസയുമാണ് വർധിച്ചത്. മാർച്ച് മാസത്തിന്റെ ആരംഭത്തിൽ ഏതാനും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിനാൽ ഇന്ധനവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇക്കഴിഞ്ഞ ഒൻപത് ദിവസങ്ങളിലായി എട്ട് തവണയാണ് ഇന്ധനത്തിന് വില വർധിപ്പിച്ചത്. 

10 ദിവസത്തിനിടെ പെട്രോളിന് 6.11 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഡീസലിന് ഇതേ കാലയളവിൽ 5.90 രൂപ കൂടി. മുഴുവൻ സംസ്ഥാനങ്ങളിലും വില വർധിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.01 ആയപ്പോൾ, കൊച്ചിയിൽ 110.41 പൈസ ആണ് വില. കേരളത്തിൽ പെട്രോളിന് പിന്നാലെ ഡീസലും വൈകാതെ സെഞ്ചുറിയടിക്കും. നിലവിൽ 99 രൂപയാണ് സംസ്ഥാനത്തെ ശരാശരി ഇന്ധനവില. റഷ്യ - യുക്രൈൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര എണ്ണ വിപണിയിൽ വിലക്കയറ്റം ഉണ്ടായതിനാൽ വരും നാളുകളിലും ഇന്ത്യയിൽ ഇന്ധന വില വർധിക്കുമെന്നാണ് സൂചനകൾ.


Latest Related News