Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇ കോളി ബാക്റ്റീരിയയിൽ നിന്നുള്ള വിഷാംശങ്ങൾ, ഖത്തറിൽ 'ഫ്രയ്ച്ച് അപ്' ഫ്രോസൺ പിസയ്ക്ക് നിരോധനം

April 05, 2022

April 05, 2022

ദോഹ : ഫാസ്റ്റ് ഫുഡ് ശ്രേണിയിൽ പെടുന്ന ഫ്രയ്ച്ച് അപ് ഫ്രോസൺ പിസയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. പ്രമുഖ ഭക്ഷ്യ ഉല്പന്ന കമ്പനിയായ നെസ്‌ലെക്ക് കീഴിലുള്ള ബുയ്ടോണി എന്ന കമ്പനിയാണ് ഈ ബ്രാൻഡിന്റെ ഉടമസ്ഥർ. ഫ്രാൻസിൽ നിന്നുള്ള ഈ ഉൽപ്പന്നത്തിന് നേരത്തെ ഫ്രാൻസിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും നിരോധനം ഏർപ്പെടുത്തിയിരുന്നു. 

ഈ ഉത്പന്നം ഉപയോഗിക്കരുതെന്നും, ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള, വയറിളക്കം, പനി മുതലായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ എത്രയും പെട്ടെന്ന് ഹെൽത്ത് സെന്ററുകളെ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഇ.കോളി ബാക്ടീരിയ പുറപ്പെടുവിക്കുന്ന ഷിഗ എന്ന വിഷാംശത്തിന്റെ അളവ് കൂടുതൽ ആണെന്ന് കണ്ടെത്തിയതോടെയാണ് രാജ്യങ്ങൾ ഈ പിസയെ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.


Latest Related News