Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഓപ്പൺ ടെന്നീസ്, സൗജന്യ ടിക്കറ്റുകൾ സ്വന്തമാക്കാം

February 18, 2022

February 18, 2022

ദോഹ : ലോകടെന്നീസിലെ ഗ്ലാമർ താരങ്ങൾ ഏറ്റുമുട്ടുന്ന 'ഖത്തർ ടോട്ടൽ എനർജി ഓപ്പൺ 2022' ന്റെ ടിക്കറ്റുകൾ സൗജന്യമായി സ്വന്തമാക്കാൻ അവസരം. ദോഹ മെട്രോ, ലുസൈൽ ട്രാം ഖത്തർ ടെന്നീസ് ഫെഡറേഷൻ എന്നിവ സംയുക്തമായാണ് സൗജന്യ ടിക്കറ്റുകൾ നൽകുന്നത്. ഫെബ്രുവരി 20 മുതൽ 23 വരെയാണ് ഈ അവസരം. 

കോർണിഷ് മെട്രോ സ്റ്റേഷനിലെ ഗോൾഡ് ക്ലബ്‌ ഓഫീസിൽ എത്തുന്നവർക്കാണ് ടിക്കറ്റുകൾ ലഭിക്കുക. ട്രാവൽ കാർഡ് കയ്യിൽ കരുതണം. ആദ്യമെത്തുന്ന 200 പേർക്കാണ് ഒരു ദിവസം ടിക്കറ്റ് ലഭിക്കുക. രാവിലെ ആറ് മണി മുതലാണ് ഗോൾഡ് ക്ലബ്‌ ഓഫീസിൽ ടിക്കറ്റുകൾ നൽകിത്തുടങ്ങുക. ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രമേ സൗജന്യമായി ലഭിക്കൂ എന്നും ദോഹ മെട്രോയും ലുസൈൽ ട്രാമും ട്വിറ്ററിലൂടെ അറിയിച്ചു. ഖലീഫ ഇന്റർനാഷണൽ ടെന്നീസ് കോംപ്ലക്സിൽ അരങ്ങേറുന്ന ടൂർണമെന്റ് വീക്ഷിക്കാൻ മെട്രോ ഉപയോഗിക്കാനും അധികൃതർ നിർദേശിച്ചു.


Latest Related News