Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡിനെ നേരിടാൻ നാലിന പരിപാടികളെന്ന് ഖത്തർ ആരോഗ്യ മന്ത്രി,ക്യൂബയുടെ സഹായം തേടി 

April 16, 2020

April 16, 2020

ദോഹ : ഏപ്രില്‍ അവസാനത്തോടെ കൊവിഡ് പരിചരണത്തിനായി  ഖത്തറിൽ 14000 കിടക്കകള്‍ സജ്ജമാവുമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അറിയിച്ചു.. വൈറസിനെ പ്രതിരോധിക്കാൻ പ്രധാനമായും നാലിന പരിപാടികളിലാണ് ആരോഗ്യമന്ത്രാലയം ശ്രദ്ധയൂന്നുന്നത്.സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക, സ്ക്രീനിംഗ് നടത്തുക, ഉറവിടങ്ങൾ കണ്ടെത്തൽ, ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകൾ സജ്ജീകരിക്കുക എന്നിവയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്.കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി അഞ്ച് ആശുപത്രികൾ പ്രത്യേകമായി നീക്കിവച്ചിട്ടുണ്ട്.. നിസ്സാരമായ  കേസുകൾക്ക് മാത്രമായി 14,000 കിടക്കകൾ ഈ മാസം അവസാനത്തോടെ ലഭ്യമാകും

 പ്രതിരോധ, മുൻകരുതൽ നടപടികൾ പാലിച്ചു കൊണ്ട് വൈറസ് വ്യാപനത്തെ എത്രയും വേഗം തടയാൻ നമുക്ക് സാധിക്കുമെന്ന പ്രത്യാശയും അവർ പ്രകടിപ്പിച്ചു. എന്നാൽ പൂർണാർത്ഥത്തിൽ ഇത് എപ്പോൾ സാധ്യമാകുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.കോവിഡിൽ നിന്നും രോഗവിമുക്തി നേടിയ രണ്ടുപേരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി രോഗകാലത്തെ അവരുടെ അനുഭവങ്ങൾ നേരിൽ ചോദിച്ചു മനസിലാക്കി.

ഇതിനിടെ,കോവിഡ് രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരെയും നേഴ്സ്മാരെയും അയക്കാന്‍ ക്യൂബയോട് അഭ്യര്‍ഥിച്ചതായി ആരോഗ്യ മന്ത്രാലയത്തിലെ ഡോ: അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

"ആരോഗ്യ മേഖലയില്‍ ക്യൂബയില്‍ നിന്ന് ഞങ്ങള്‍ക്ക് വളരെ നല്ല അനുഭവമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഖത്തറില്‍ ഒരു ക്യൂബന്‍ ഹോസ്പിറ്റല്‍ ഉണ്ട്. ക്യൂബന്‍ ഡോക്ടര്‍മാര്‍ കഴിവുള്ളവരാണ്. ഖത്തറും ക്യൂബയും തമ്മില്‍ നല്ല ബന്ധമാണ്. ഡോക്ടര്‍മാരെയും നേഴ്സ്മാരെയും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ക്യൂബ." ബിഇന്‍ സ്പോര്‍ട്സ് ചാനലിലെ ഖത്തറി അവതാരകന്‍ അബ്ദുല്‍ അസീസ്‌ അല്‍ നാസ്സറുമായുള്ള അഭിമുഖത്തില്‍ അല്‍ ഖാല്‍ പറഞ്ഞു.

രോഗ വ്യാപനം വര്‍ധിക്കുന്നത് തടയാന്‍ പരമാവധി ശ്രമിക്കുകയാണെന്നും മറ്റു രാജ്യങ്ങളിലെപ്പോലെ ഖത്തറിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇതൊരു പ്രശ്നമാണ്. കാരണം രോഗം ചികിത്സിക്കാന്‍ നമുക്ക് ആരോഗ്യപ്രവര്‍ത്തകരെ വേണം."

പെരുന്നാളിന് മുമ്പ് നിയന്ത്രണങ്ങള്‍ നീക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കി: "ഞങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സമയം നിയന്ത്രണങ്ങള്‍ വേണ്ടിവരും. ചെറിയ പെരുന്നാള്‍ വരുമ്പോഴേക്കും രോഗം നിയന്ത്രണവിധേയമാകും എന്നതിന് സൂചനകളൊന്നും ഇപ്പോഴില്ല. വളരെ ചുരുങ്ങിയ സമയം മാത്രമാണ് നമ്മള്‍ക്കുള്ളത്. ഇത്രപെട്ടെന്ന് കാര്യങ്ങള്‍ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാമെന്ന് ലോകത്തിലെ ഒരു രാജ്യവും പറയുന്നില്ല, അല്‍ ഖാല്‍ പറഞ്ഞു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.


Latest Related News