Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഈ ദൃശ്യം മനോഹരം,പ്രവാചക നിന്ദയിൽ പ്രതിഷേധിക്കുന്നവരെ മർദിക്കുന്ന ചിത്രം പങ്കുവെച്ചു മുൻ കേരള ഡിജിപി

June 12, 2022

June 12, 2022

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മനോഹരമെന്ന്  മുന്‍ കേരള ഡിജിപി എന്‍.സി അസ്താന.1986 ബാച്ച്‌ കേരള ബാച്ച്‌ ഐപിഎസ് ഓഫീസറായ നിര്‍മല്‍ ചന്ദ്ര അസ്താനയാണ് യുവാക്കളെ രണ്ട് പൊലീസുകാര്‍ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് ഈ രംഗം മനോഹരമാണെന്ന് വിശേഷിപ്പിച്ചത്.

"വളരെ മനോഹരമായ രംഗം! മനോഹരം, വളരെ മനോഹരം ! - അസ്താന ട്വീറ്റ് ചെയ്തു"

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മര്‍ദിക്കുന്ന മറ്റു നിരവധി ഫോട്ടോകളും വീഡിയോകളും അസ്താന ആഹ്‌ളാദം  പ്രകടിപ്പിച്ചുകൊണ്ട് പൊലീസിനെ അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ ലാത്തിയടിയേറ്റ് ആളുകള്‍ ഓടുന്ന ചിത്രങ്ങള്‍ ഇത് പൊലീസ് ലാത്തികൊണ്ട് ഡാന്‍സ് ചെയ്യിപ്പിക്കുന്നതാണെന്ന വിശേഷണത്തോടെയാണ് അസ്താന ട്വീറ്റ് ചെയ്തിരിക്കുന്നത്.



പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് ആളുകളെയാണ് രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തത്. ഇരുനൂറിലധികം ആളുകളാണ് യു.പിയില്‍ മാത്രം അറസ്റ്റിലായത്. പ്രതിഷേധക്കാരെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് വ്യക്തമാക്കി. പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും ജെസിബി ഉപയോഗിച്ച്‌ ഇടിച്ചുനിരത്താനുള്ള നിര്‍ദേശവും പൊലീസിന് നല്‍കിയതായാണ് വിവരം. അനധികൃത കയ്യേറ്റങ്ങളെന്ന് ആരോപിച്ചാണ് ഇടിച്ചുനിരത്തല്‍.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News