December 01, 2021
December 01, 2021
ദോഹ : സൂഖ് വാഖിഫില്‍ എല്ലാ വർഷവും നടക്കാറുള്ള പുഷ്പ മേളയ്ക്ക്തുടക്കമായി. നിരവധി പ്രാദേശിക നഴ്‌സറികള്‍ പങ്കെടുക്കുന്ന മേളയില്‍ വിവിധ തരത്തിലുള്ള പുഷ്പ സസ്യങ്ങൾ വാങ്ങാനാവും.
സൂഖ് വാഖിഫിലെ വെസ്റ്റേണ്‍ സ്‌ക്വയറിലാണ് മേള നക്കുന്നത്. ഡിസംബര്‍ 11 വരെ തുടരും. പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മേളയിലേക്ക് സന്ദര്‍ശനം അനുവദിക്കുക.സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വ്യാഴാഴ്ച്ച രാവിലെ 9 മുതല്‍ രാത്രി 10 വരെയും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 മുതല്‍ രാത്രി വരെയുമാണ് പുഷ്പ മേളയുടെ സമയം.
ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക