Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പൊതുഗതാഗതം കൂടുതൽ 'സ്മാർട്ടാ'വുന്നു,കൂടുതൽ ബസ് സ്റ്റേഷനുകൾ തുറന്നു

July 06, 2022

July 06, 2022

ദോഹ : ഖത്തറിൽ ഉയർന്ന നിലവാരത്തിലുള്ള പൊതു ഗതാഗത സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മൊവാസലാത്ത് (കർവ) ആധുനിക സൗകര്യങ്ങളോടെ കൂടുതൽ  ബസ് സ്റ്റേഷനുകൾ തുറക്കുന്നു.ഇതിന്റെ  ഭാഗമായി.ലുസൈൽ, അൽ വക്ര, ഇൻഡസ്ട്രിയൽ ഏരിയ, അൽ സുഡാൻ, അൽ റയ്യാൻ എന്നീ സ്ഥലങ്ങളിൽ പുതിയ അഞ്ച് ബസ് സ്റ്റേഷനുകൾ കൂടി തുറന്നു.

വെസ്റ്റ് ബേ, മ്ഷൈറബ്, അൽ ഗരാഫ ബസ് സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണെന്നും ഇവ ഉടൻ തുറക്കുമെന്നും അധികൃതർ ചൊവ്വാഴ്ച ട്വിറ്ററിൽ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്  പൊതുജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ  സൗകര്യപ്രദമായ പാർക്കിംഗ് സൗകര്യങ്ങളോടെയാണ് പുതിയ ബസ് സ്റ്റേഷനുകൾ സജ്ജീകരിക്കുന്നത്.

ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുകയാണ് മൊവാസലാത് ഇതുവഴി ലക്ഷ്യമാക്കുന്നത്..തിരക്ക് കുറക്കുന്നതോടൊപ്പം കുറഞ്ഞ ചിലവിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും കാർബൺ പുറന്തള്ളൽ പരമാവധി കുറക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പിനായി കൂടുതൽ സന്ദർശകർ രാജ്യത്തേക്ക് എത്തുന്ന സാഹചര്യത്തിൽ ദോഹ മെട്രോ സേവനങ്ങളെ കൂടി ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ ബസ് സ്റ്റേഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. സന്ദർശകർക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിച്ച്  ലോകകപ്പ് സ്റ്റേഡിയങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഇതിലൂടെ കഴിയും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News