Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെത്തിയ അഞ്ച് സൗദി ഫുട്‍ബോൾ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു 

September 12, 2020

September 12, 2020

ദോഹ : ഖത്തറിൽ നടക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ സൗദിയിൽ നിന്നും ദോഹയിൽ എത്തിയ അഞ്ച് ഫുട്ബോൾ താരങ്ങൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സൗദിയിലെ അൽ അഹ്‍ലി ക്ലബ്ബ് താരങ്ങൾക്കാണ് കോവിഡ് പരിശോധനയിൽ ഫലം പോസറ്റിവ് ആയത്. വൈറസ് ബാധിതരായ കളിക്കാർ കൊറന്റൈനിൽ പോകുമെന്ന് അൽ വതൻ ദിനപത്രത്തിന്റെ മാനേജിംഗ് എഡിറ്റർ ഫഹദ് അൽ ഇമാദി ട്വീറ്റ് ചെയ്തു.

മുഹമ്മദ് അൽ ബാരിക്, സൽമാൻ അൽ ഫറാജ്, സാലിഹ് അൽ ഷെഹ്രി ഉൾപ്പെടെയുള്ള താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 15 ന് ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇറാഖുമായാണ് ചാമ്പ്യൻസ് ലീഗിലെ സൗദി ക്ലബ്ബായ അൽ അഹ്‌ലിയുടെ ആദ്യ മൽസരം.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Latest Related News