Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഓപ്പറേഷൻ സക്സസ്', ഖത്തറിലെ ആദ്യ റോബോട്ടിക് ശസ്ത്രക്രിയ ഹമദ് മെഡിക്കൽ കോർപറേഷനിൽ പൂർത്തിയാക്കി

November 02, 2021

November 02, 2021

ദോഹ : ആധുനികചികിത്സാ രീതികളിലൊന്നായ റോബോട്ടിക് ശസ്ത്രക്രിയ ഹമദ് മെഡിക്കൽ കോർപറേഷനിൽ വിജയകരമായി പൂർത്തിയാക്കി. മധ്യവയസ്കയായ സ്ത്രീയുടെ പാൻക്രിയാസിലാണ് റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പരിപൂർണവിജയമായിരുന്നുവെന്നും, രോഗി സുഖംപ്രാപിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 

കടുത്ത വേദനയുമായി ആശുപത്രിയിൽ എത്തിയ രോഗിയെ സ്കാൻ ചെയ്തപ്പോൾ പാൻക്രിയാസിൽ മുഴ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. 'ഡാവിഞ്ചി 11' എന്ന റോബോട്ടിക്ക് ഉപകരണം ഉപയോഗിച്ച് സാധാരണ ശസ്ത്രക്രിയയ്ക്ക് എടുക്കുന്നതിലും കുറഞ്ഞ സമയം കൊണ്ട് മുഴ നീക്കം ചെയ്യാൻ കഴിഞ്ഞെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ അഹമ്മദ് എലഫാണ്ടിയാണ് ശസ്ത്രക്രിയയുടെ മേൽനോട്ടം വഹിച്ചത്. അധികം രക്തം നഷ്ടപ്പെടുത്താതെ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞെന്നും രോഗിയെ വീട്ടിലേക്ക് മാറ്റിയെന്നും ഡോക്ടർ അറിയിച്ചു.


Latest Related News