Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്റ്റേഡിയം കപ്പൽ കയറിയെത്തി;ഉടൻ പണി തുടങ്ങുമെന്ന് അധികൃതർ

July 28, 2019

July 28, 2019

ദോഹ: റാസ്‌ അബൂ അബൂദ് സ്റ്റേഡിയം നിര്‍മാണത്തിനാവശ്യമായ 92 കണ്ടൈനര്‍ സാധനങ്ങള്‍ നിര്‍മാണ സ്ഥലത്ത് എത്തിയതായി സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി അറിയിച്ചു. 

പൂര്‍ണമായും പൊളിച്ചുമാറ്റാവുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും സുപ്രീം കമ്മിറ്റി ട്വിറ്റെറിലൂടെ അറിയിച്ചു.

40,000 സീറ്റുകളുള്ള സമുദ്ര തീരത്തുള്ള ഈ സ്റ്റേഡിയം മോഡുലാര്‍ ബില്‍ഡിംഗ്‌ ബ്ലോക്കുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മിക്കുക. ലോകകപ്പിന് ശേഷം സ്റ്റേഡിയം പൊളിച്ച് മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും. സ്റ്റേഡിയം നില്‍ക്കുന്ന സ്ഥലത്ത് പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാവുന്ന മറ്റെന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്തും. ഇത്തരം ഒരു സ്റ്റേഡിയം ഫിഫയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു രാജ്യം നിര്‍മിക്കുന്നത്.

മോഡുലാര്‍ ഡിസൈന്‍ ഉപയോഗിക്കുന്നത് കൊണ്ട് വളരെക്കുറച്ചു നിര്‍മാണ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിര്‍മാണ ചെലവ് വളരെ കുറവായിരിക്കും. 

കോര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളാണ് ഇവിടെ നടക്കുക.


Latest Related News