Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഡൽഹി കോടതിയിൽ ഗുണ്ടാസംഘങ്ങളുടെ വെടിവെപ്പിൽ മൂന്ന് മരണം

September 24, 2021

September 24, 2021

 

വടക്കൻ ഡൽഹിയിലെ രോഹിണി കോടതിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലേറ്റുമുട്ടി. തുടർന്ന് നടന്ന വെടിവെപ്പിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ ജിതേന്ദ്ര ഗോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. അക്രമികൾ അഭിഭാഷകരുടെ വേഷമണിഞ്ഞാണ് കോടതിയിൽ കടന്നത്. ഒരു കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെ ഇരച്ചുകയറിയ സംഘം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 

പോലീസിന്റെ പ്രത്യാക്രമണവെടിവെപ്പിലാണ് അക്രമികളിൽ രണ്ട് പേർ കൊല്ലപ്പെട്ടത്. ഗോഗിയുടെ സംഘവുമായി ശത്രുതയുള്ള ടില്ലു ഗുണ്ടാസംഘം ഇയാളെ വകവരുത്താൻ കോടതിയിൽ നുഴഞ്ഞുകയറുകയായിരുന്നു. ഇരുസംഘങ്ങൾക്കും ഇടയ്ക്കിടെ അരങ്ങേറാറുള്ള രക്തച്ചൊരിച്ചിലുകളിൽ ഇതുവരെ ഇരുപത്തഞ്ചോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.


Latest Related News