Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇപ്പോൾ അപേക്ഷിക്കാം, ലോകകപ്പ് വോളണ്ടിയറാവാൻ ഇനി മറ്റൊരു അവസരമുണ്ടാവില്ല

July 26, 2022

July 26, 2022

ദോഹ : നവംബറിൽ നടക്കാനിരിക്കുന്ന ഫിഫാ ലോകകപ്പ് വോളണ്ടിയറാവാനുള്ള അവസാന ബെൽ മുഴങ്ങി.വോളണ്ടിയർ ആകാനുള്ള രജിസ്ട്രേഷൻ ജൂലൈ 31 ഞായറാഴ്ച അവസാനിക്കും, അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അഭിമുഖം ഓഗസ്റ്റ് 13-നകം പൂർത്തിയാകും.

നവംബർ 21 മുതൽ ഡിസംബർ 18 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ട് അത്യാധുനിക സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്.അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തറിൽ താമസ വിസയുള്ളവരിൽ നിന്നും 20,000 വോളണ്ടിയർമാരെയാണ് തെരഞ്ഞെടുക്കുന്നത്.45 പ്രവർത്തന മേഖലകളിൽ 30-ലധികം വ്യത്യസ്‌ത വിഭാഗങ്ങളിലായി നിയമിക്കപ്പെടുന്ന ഇവർ  ടൂർണമെന്റിന്റെ പ്രധാന ഭാഗമായിരിക്കും.

ഈ വർഷം മാർച്ചിൽ കത്താറ ആംഫി തിയേറ്ററിൽ ആരംഭിച്ച ഫിഫ ലോകകപ്പ് ഖത്തർ 2022 വോളണ്ടിയർ പ്രോഗ്രാമിന്റെ ഭാഗമായി  ദോഹയിൽ ആരംഭിച്ച  വോളണ്ടിയർ സെന്റർ വഴി ഇതുവരെ ആയിരക്കണക്കിന് അപേക്ഷകരെയാണ് അഭിമുഖം നടത്തിയത്. മെയ് പകുതി മുതൽ 170 ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് അപേക്ഷകരാണ് ലോകകപ്പിന്റെ ഭാഗമാവാനുള്ള അപൂർവ അവസരം തേടി ഇവിടെയെത്തിയത്.ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഖത്തർ 2020, ഫിഫ അറബ് കപ്പ് ഖത്തർ 2021 തുടങ്ങിയ ഫിഫ ടൂർണമെന്റുകളെ സജീവമായി പിന്തുണച്ച സന്നദ്ധപ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ പരിഗണിച്ചത്.

നിബന്ധനകൾ :
അപേക്ഷകർ 2022 ഒക്ടോബർ 1-നകം 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവരുമായിരിക്കണം.

ടൂർണമെന്റിനിടെ കുറഞ്ഞത് 10 ഷിഫ്റ്റുകളിലെങ്കിലും പ്രതിബദ്ധതയോടെ പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം.

ചില പ്രത്യേക മേഖലകളിലേക്ക് നിയോഗിക്കപ്പെടുന്ന  വോളണ്ടിയർമാർ ഒക്ടോബർ 1 മുതൽ തന്നെ ഉത്തരവാദിത്തമേറ്റെടുക്കാൻ സന്നദ്ധരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം ?

volunteer.fifa.com എന്ന ഔദ്യോഗിക പേജ് വഴിയാണ്  രജിസ്റ്റർ ചെയ്യേണ്ടത്.അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകുക.

"ടേക്ക് ഓൺ ദി ട്രയൽസ്" പ്ലേ ചെയ്യുക

ഈ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ അഭിമുഖത്തിനുള്ള തിയ്യതി കൂടി തെരഞ്ഞെടുക്കാവുന്നതാണ്.

(ഒരേ സമയം നിരവധി പേർ വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുന്നതിനാൽ ചിലസമയങ്ങളിൽ വെബ്‌സൈറ്റിൽ പ്രവേശിച്ച് അപേക്ഷിക്കാൻ തടസ്സങ്ങൾ നേരിട്ടേക്കാം.ഇത്തരം സന്ദർഭങ്ങളിൽ പിന്നീട് വീണ്ടും ശ്രമിക്കാവുന്നതാണ്)


Latest Related News