Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മലയാളികളുടെ കീശ ചോരും, വിമാന യാത്രാ നിരക്കിലെ വർധനവ് എങ്ങനെയെന്നറിയാം

January 25, 2022

January 25, 2022

ദോഹ : ദോഹ രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ നിരക്കുകൾ വർധിപ്പിച്ചത് ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചടിയാവും. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ ഫീസുകൾ കൂട്ടിയതായി എയർപോർട്ട് അതോറിറ്റിയാണ് അറിയിച്ചത്. വിമാനത്താവള വികസനത്തിനായി നിലവിലുണ്ടായിരുന്ന ഡെവലപ്‌മെന്റ് ഫീ 40 റിയാലിൽ നിന്ന് 60 റിയാലാക്കി ഉയർത്തിയിട്ടുണ്ട്. പാസഞ്ചർ ഫെസിലിറ്റീസ് ഫീസും 35 റിയാലിൽ നിന്ന് 60 റിയാലാക്കി ഉയർത്തി. ഇതിന് പുറമെ 10 റിയാൽ സേഫ്റ്റി ആന്റ് സെക്യൂരിറ്റി ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.ഇതെല്ലാം ചേരുമ്പോൾ 55 റിയാലിന്റെ വർധനയാണ് ഫലത്തിൽ ടിക്കറ്റ് നിരക്കിൽ ഉണ്ടാവുക.

ഏപ്രിൽ ഒന്നുമുതലാണ് ഈ നിരക്കുകൾ ഈടാക്കുക. എന്നാൽ നേരത്തെ എടുത്ത ടിക്കറ്റുകൾക്കും ജനുവരിയിൽ തന്നെ എടുക്കുന്ന ടിക്കറ്റുകൾക്കും അധിക തുക നൽകേണ്ടതില്ല. ഫെബ്രുവരി ഒന്നുമുതൽ എടുക്കുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് ശേഷമാണെങ്കിൽ 55 റിയാൽ അധികം നൽകണം. ഇറക്കുമതിക്ക് ഒരു മെട്രിക് ടണ്ണിന് 10 റിയാൽ വെച്ചും വർധിപ്പിച്ചിട്ടുണ്ട്.


Latest Related News