Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിന് ഇനി നൂറ് ദിനങ്ങൾ,മത്സരങ്ങളിൽ പങ്കെടുത്ത് ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കാൻ അവസരം

August 07, 2022

August 07, 2022

ദോഹ : ഖത്തർ ലോകകപ്പിന് ഇനി 100 ദിവസം.കൗണ്ട്‌ഡൗൺ ആഘോഷങ്ങളുടെ ഭാഗമായി സംഘാടക സമിതി ഫുട്‍ബോൾ  ആരാധകർക്കായി വിവിധ വിനോദ-കായിക മത്സരങ്ങളിൽ പങ്കെടുത്ത് ലോകകപ്പ് മത്സരത്തിനുള്ള ടിക്കറ്റ് നേടാൻ അവസരം ഒരുക്കുന്നു.

വിവിധ മാളുകളിലായി നടക്കുന്ന പരിപാടികളിൽ  ആരാധകർക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായെത്തി വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം. ഫുട്ബോളിലെ മികവ്  പരീക്ഷിക്കാണ് കഴിയുന്ന തരത്തിലുള്ള  രസകരമായ ഗെയിമുകളും ഷോകളും പ്രകടനങ്ങളുമാണ് നടക്കുക..വിജയികൾക്ക് അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന കാറ്റഗറി ഒന്ന് ലോകകപ്പ്  ഓപ്പണിങ് മത്സരത്തിനുള്ള ടിക്കറ്റാണ് സമ്മാനമായി ലഭിക്കുക.

ഓഗസ്റ്റ് 11 മുതൽ 13 വരെ ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിലും ഉച്ചക്ക് 12 മുതൽ രാത്രി 10 വരെ പ്ലെസ് വൈൻഡാമിലും മാൾ ഓഫ് ഖത്തറിലുമാണ് മത്സരങ്ങൾ നടക്കുക.

കൌണ്ട്ഡൌൺ നൂറ് ദിന ആഘോഷങ്ങളുടെ ഗ്രാൻഡ്  ഫിനാലെ ഓഗസ്റ്റ് 13 ന് മാൾ ഓഫ് ഖത്തറിൽ നടക്കും. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News