Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗതാഗത മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വാർത്ത,പിഴത്തുകയിൽ ഭേദഗതി വരുത്തിയിട്ടില്ല

August 28, 2019

August 28, 2019

ദോഹ : ഖത്തറിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചതായി കാണിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്രകളടങ്ങിയ അറിയിപ്പിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ പുതുക്കി നിശ്ചയിച്ചതായി പറയുന്നുണ്ട്.കാറിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ 5000 ഖത്തർ റിയാൽ പിഴ ചുമത്തും എന്നതുൾപെടെ നിരവധി തെറ്റായ വിവരങ്ങളാണ് വാർത്തയിലുള്ളത്.ഇത് സംബന്ധിച്ച വ്യാജ അറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു.

 

എന്നാൽ ഇത് തികച്ചും വ്യാജമാണെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഗതാഗത മന്ത്രാലയം ട്വീറ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങൾ വർധിപ്പിക്കുകയോ ഭേദഗതികൾ വരുത്തുകയോ ചെയ്‌താൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News