Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ഹമദ് മെഡിക്കൽ കോർപറേഷൻ വക സമ്മാനപ്പെരുമഴ', വാട്സപ്പിലെ വ്യാജപ്രചരണത്തിൽ വീണത് നൂറുകണക്കിനാളുകൾ

November 15, 2021

November 15, 2021

ദോഹ : ഒരൊറ്റ ക്ലിക്ക് കൊണ്ട്, ഒരിത്തിരി നേരത്തെ അധ്വാനം കൊണ്ട് ഐഫോണോ പതിനായിരം രൂപയോ കിട്ടിയാൽ പുളിക്കുമോ?. 'ഇതൊന്നും സത്യമാവില്ലെന്ന് മനസൊരുപാട് വട്ടം പറഞ്ഞാലും ഉള്ളിലെ ത്വര അടക്കാനാവാതെ ലിങ്കുകൾക്ക് പിന്നാലെ പായുന്നവരാണ് ഇന്റർനെറ്റ് ഉപഭോക്താക്കളിൽ ബഹുഭൂരിഭാഗവും. ഇത്തരത്തിൽ സമ്മാനങ്ങൾ വാരിക്കോരിനൽകുന്ന മറ്റൊരു വിരുതൻ ലിങ്കാണ് ഖത്തറിൽ നിലവിലെ ചർച്ചാവിഷയം.    ഹമദ് മെഡിക്കൽ കോർപറേഷൻ അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്യുന്നുവെന്ന തലക്കെട്ടോടെയാണ് ലിങ്കുകൾ സോഷ്യൽ മീഡിയയിൽ ഒഴുകിനടക്കുന്നത്. കൊച്ചുകുട്ടികൾക്ക് പോലും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം നൽകാൻ കഴിയുന്ന നാല് ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തുക എന്നതാണ് അടുത്ത ഘട്ടം. ശേഷം, ഒമ്പതോളം ബോക്സുകളിൽ നിന്നും മൂന്നെണ്ണം തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നു. ഇവയിലൊന്നിൽ തൊടുമ്പോൾ, നിങ്ങൾ ആറായിരം രൂപ സ്വന്തമാക്കി എന്ന മനംകുളിർപ്പിക്കുന്ന വാചകം സ്‌ക്രീനിൽ തെളിയും. എന്നാൽ, നിങ്ങൾക്കിത് തരണമെങ്കിൽ ഈ വാർത്ത വാട്സാപ്പിലെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യണമെന്ന നിർദ്ദേശമാണ് അടുത്തതായി സ്‌ക്രീനിൽ തെളിയുക. കേട്ടപാതി പലരും ഈ ലിങ്ക് ഗ്രൂപ്പുകളിലേക്ക് അയക്കുകയും, പുതിയ ആളുകൾ ഈ കെണിയിൽ അകപ്പെടുകയും ചെയ്യും. വെബ്സൈറ്റ് അഡ്രസുകളിലേക്ക് കൂടുതൽ പേരെ എത്തിച്ചാൽ ഗൂഗിൾ വഴിയും മറ്റും വെബ്‌സൈറ്റ് ഉടമകൾക്ക് പണം ലഭിക്കും. ഇതിന് വേണ്ടിയാണ് ആളുകളെ മോഹവാഗ്ദാനങ്ങൾ നൽകി ഇത്തരം ലിങ്കുകളിലേക്ക് ആനയിക്കുന്നത്. വിശ്വാസ്യത ഊട്ടിയുറപ്പിക്കാനായി വ്യാജപ്രൊഫൈലുകളിൽ നിന്നും 'സമ്മാനം കിട്ടിബോധിച്ചു' എന്ന സന്ദേശം അടങ്ങിയ കമന്റുകളും ലിങ്കിന് താഴെ പ്രദർശിപ്പിക്കും. ഇവ കണ്ട്, സംഗതി സത്യമാണെന്ന് കരുതി ലിങ്കിലേക്ക് കടക്കുന്നവരാണ് അധികവും. ഇനിയെങ്കിലും ഈ തട്ടിപ്പിൽ നിങ്ങളുടെ സമയം പാഴാക്കാതിരിക്കുക. ഒരിക്കലും ലഭിക്കാത്ത സമ്മാനവാർത്ത സ്വന്തം കൂട്ടുകാരുടെ ഗ്രൂപ്പുകളിലേക്ക് അയച്ച് സ്വയം പരിഹാസ്യരാവാതിരിക്കാൻ ശ്രദ്ധിക്കുക.


Latest Related News