Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയിലെ അൽ ബെയ്ക്ക് റെസ്റ്റോറന്റിന് ഖത്തറിൽ അപരൻ, നിയമപരമായി നീങ്ങുമെന്ന് അൽ ബെയ്ക്ക്

March 15, 2022

March 15, 2022

ദോഹ : മിഡിൽ ഈസ്റ്റിൽ ഏറ്റവും പ്രചാരമേറിയ റെസ്റ്റോറന്റുകളിൽ ഒന്നാണ് അൽ ബെയ്ക്ക്. സൗദിയിൽ മാത്രം എഴുപതിലധികം ശാഖകളുള്ള അൽ ബെയ്ക്കിന്റെ ഖത്തർ പതിപ്പാണ് നിലവിൽ ട്വിറ്റർ ലോകത്തെ ചർച്ചാ വിഷയം. ലോഗോയിലും പേരിലും നേരിയ മാറ്റത്തോടെയാണ് ഖത്തറിലെ ന്യൂ റയ്യാൻ തെരുവിൽ 'അൽ ബെയ്ക്ക്' പ്രവർത്തനം ആരംഭിച്ചത്. കേട്ടറിഞ്ഞവരൊക്കെയും ഒഴുകിയെത്തിയതോടെ വൻ തിരക്ക് അനുഭവപ്പെട്ട റെസ്റ്റോറന്റിൽ, ഒന്നര മണിക്കൂറോളം വരി നിന്നാണ് പലരും ഭക്ഷണം വാങ്ങിയത്. 

പുതിയ കട ഏറെ വൈകാതെ സാമൂഹിക മാധ്യമങ്ങളിലും അലയൊലി സൃഷ്ടിച്ചു. സൗദിയിലെ സാക്ഷാൽ അൽ ബെയ്ക്ക് ആണോ ഇതെന്ന് പലരും സംശയം പ്രകടിപ്പിച്ചു തുടങ്ങവേ, വിശദീകരണവുമായി അൽ ബെയ്ക്ക് രംഗത്തെത്തി. ഖത്തറിലെ കടയുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലെന്നും, അനുമതിയില്ലാതെ പേരുപയോഗിച്ചതിന് നിയമനടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അൽ ബെയ്ക്കിന്റെ പ്രസ്താവന. പിന്നാലെ, ഖത്തറിലെ റെസ്റ്റോറന്റും ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങളുടെ സ്ഥാപനം നൂറ് ശതമാനവും ഖത്തറി പ്രോജക്ട് ആണെന്നാണ് ഇവർ ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ അൻപത് വർഷമായി വിപണനരംഗത്തുള്ള അൽ ബെയ്ക്കിന്റെ പേരും ലോഗോയും ഉപയോഗിച്ച് പുതിയ കട തുടങ്ങിയതിനെ പരിഹസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. ഖത്തർ നിയമപ്രകാരം യഥാർത്ഥ ഉടമകളിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെ സമാനമായ പേരിൽ സ്ഥാപനം തുടങ്ങുന്നത് നിയമവിരുദ്ധമാണ്. ഇതിനാൽ, പ്രശ്നം നിയമത്തിന്റെ മുന്നിലെത്തിയാൽ സൗദി അൽ ബെയ്ക്കിന് അനുകൂലമായി വിധി വന്നേക്കും.


Latest Related News