Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫിഫാ റാങ്കിങ്ങിൽ ഖത്തറിന് വൻ കുതിപ്പ്, 93 ൽ നിന്ന് 55 ലേക്ക് എത്തി 

December 19, 2019

December 19, 2019

ദോഹ : ഫിഫാ ലോകകപ്പ് റാങ്കിങ്ങിൽ ഖത്തറിന് വൻ കുതിപ്പ്. ഇന്ന് (വ്യാഴാഴ്ച) പ്രസിദ്ധീകരിച്ച ഫിഫയുടെ അവസാന വർഷത്തെ റാങ്കിങ് പട്ടികയിൽ 38 സ്ഥാനങ്ങൾ മറികടന്നാണ് ഖത്തർ 55 ആം സ്ഥാനത്തെത്തിയത്. 2018 ഡിസംബറിൽ ലോക റാങ്കിങ്ങിൽ ഖത്തറിന്റെ സ്ഥാനം 93 ആയിരുന്നു.

കഴിഞ്ഞ ജനുവരിയിൽ അബുദാബിയിൽ നടന്ന ഏഷ്യാ കപ്പ് ഫൈനൽ മത്സരത്തിൽ ജപ്പാനെതിരെ നേടിയ മിന്നുന്ന ജയമാണ് ലോകറാങ്കിൽ ഖത്തറിന് അപൂർവ നേട്ടമുണ്ടാക്കിയത്. മുൻകാലങ്ങളിലൊന്നും ഫിഫാ  ലോകകപ്പിൽ യോഗ്യത നേടാൻ കഴിയാതിരുന്ന ഖത്തർ 2022 ലോകകപ്പിന്റെ ആതിഥേയരാകാൻ തയാറെടുക്കുമ്പോൾ മുൻ ആതിഥേയരായ റഷ്യയേക്കാൾ റാങ്കിങ് നിലയിൽ മുന്നിലാണ്. 2018 ൽ റഷ്യയിൽ ലോകകപ്പ് നടക്കുമ്പോൾ റാങ്കിങ് നിലയിൽ റഷ്യ എഴുപതാം സ്ഥാനത്തായിരുന്നു. 

പുതിയ റാങ്കിങ് നിലയിൽ ജപ്പാൻ നേരത്തെയുണ്ടായിരുന്ന 50 ൽ നിന്നും 22 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 28 ൽ എത്തിയിട്ടുണ്ട്. തുടർച്ചയായ രണ്ടാം വർഷവും ബെൽജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഖത്തറിൽ നിന്നും ഗൾഫ് - അറബ് മേഖലയിൽ നിന്നുമുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ഒരു ഗ്രൂപ്പിലും അംഗങ്ങളാവാത്തവർ +974 66200167 എന്ന വാട്സ് ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.

 


Latest Related News