Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫുട്‍ബോൾ നടത്തിപ്പിൽ ഖത്തറിനെ പ്രശംസിച്ച് വീണ്ടും ഫിഫ 

December 29, 2019

December 29, 2019

ദോഹ: ഖത്തറിൽ നടന്ന ഫിഫ ക്ലബ്‌ ലോക കപ്പിന്റെ സംഘാടനവും നടത്തിപ്പും വൻ വിജയമാക്കിയ ഖത്തറിനെ പ്രകീർത്തിച്ച് ഫിഫ വീണ്ടും രംഗത്ത്. വലിയ രീതിയിലുള്ള കായിക മത്സരങ്ങള്‍ വിജയകരമായി നടത്താനുള്ള ഖത്തറിന്റെ കഴിവാണ് ഇതിലൂടെ തെളിയിക്കപ്പെട്ടതെന്ന് ഫിഫ അഭിപ്രായപ്പെട്ടു. 2022 ലോക കപ്പ് നടത്താൻ ഖത്തർ എന്തുകൊണ്ടും പ്രാപ്തരാണെന്ന് തെളിയിക്കാൻ ഖത്തറിന് ഇതിലൂടെ കഴിഞ്ഞുവെന്നും ഫിഫ വ്യക്തമാക്കി.

'ഖത്തറിന് ഓര്‍മിക്കാവുന്ന ഒരു വര്‍ഷം' എന്ന തലക്കെട്ടില്‍ ഫിഫ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2019 ല്‍ ലോക റാങ്കിംഗില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌  കരസ്ഥമാക്കിയത് ഖത്തര്‍ ടീം ആണ്. ഒരു വര്‍ഷം 138 പോയിന്റ്‌ ആണ് ഖത്തര്‍ നേടിയത്. കഴിഞ്ഞ വര്‍ഷത്തെ 93 ആം റാങ്കിംഗില്‍ നിന്നും ഖത്തര്‍ 38 സ്ഥാനം ഉയര്‍ന്ന് ഈ വര്‍ഷം 55 ആം സ്ഥാനത്തെത്തിയിരുന്നു.


Latest Related News