April 28, 2022
April 28, 2022
ദോഹ : പെരുന്നാൾ അവധി ദിവസങ്ങളിൽ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രമായ ഫഹസ് സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കുമെന്ന് വൊഖൂദ് അറിയിച്ചു.മെയ് 1 ഞായറാഴ്ചയാണ് പെരുന്നാൾ ആവുന്നതെങ്കിൽ വെള്ളിയും ശനിയാഴ്ചയും കഴിഞ്ഞുള്ള ദിവസങ്ങളിൽ മെയ് 3 മുതൽ 9 വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഫഹസ് സ്ഥിരം സ്റ്റേഷനുകൾ പ്രവർത്തിക്കും.
മെയ് രണ്ട് തിങ്കളാഴ്ചയാണ് പെരുന്നാൾ ആവുന്നതെങ്കിൽ മെയ് 4 മുതൽ ഒൻപത് വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ സ്ഥിരം കേന്ദ്രങ്ങളിൽ സേവനം ലഭ്യമായിരിക്കും. വെള്ളിയും ശനിയും അവധിയായിരിക്കും.അതേസമയം,മെയ് 1 മുതൽ 9 വരെ വൊഖൂദിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക