Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആരോഗ്യ ഇൻഷുറൻസ്, പ്രവാസികൾക്ക് സ്വകാര്യമേഖലയിൽ ചികിത്സ ഒരുക്കുമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

November 29, 2021

November 29, 2021

ദോഹ : പ്രവാസികൾക്കും സ്വദേശികൾക്കും ഉൾപ്പെടെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കാനുള്ള ഒരുക്കത്തിലാണ് ഖത്തർ ഭരണകൂടം. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേശകനായ ഖാലിദ് ബിൻ അബ്ദുൾറഹ്മാൻ അൽ മുഖെസിബ്. ഖത്തർ ചേംബറിന്റെ ഇൻഷുറൻസ് കമ്മിറ്റിയുടെ യോഗത്തിലെ തീരുമാനങ്ങളെ കുറിച്ചാണ് മുഖെസിബ് പ്രസ്താവന നടത്തിയത്. 

ആരോഗ്യ ഇൻഷുറൻസിന്റെ കീഴിൽ വരുന്ന പ്രവാസികൾക്ക് സ്വകാര്യമേഖലയിലാണ് ചികിത്സ ഒരുക്കുക. സ്വദേശികൾക്ക് ഗവണ്മെന്റിന്റെ കീഴിലുള്ള ആശുപത്രികളിൽ ചികിത്സ നൽകും. അതേസമയം, സ്വകാര്യമേഖലയിൽ ചികിത്സ ലഭ്യമല്ല എങ്കിൽ പ്രവാസികൾക്കും ഗവണ്മെന്റ് മേഖലയിൽ ചികിത്സ നേടാൻ കഴിയും. രാജ്യത്തെ മുഴുവൻ ഇൻഷുറൻസ് കമ്പനികളെയും ഒരു ഓൺലൈൻ ആപ്ലികേഷൻ വഴി ക്രോഡീകരിക്കാൻ തീരുമാനിച്ചതായും മുഖെസിബ് അറിയിച്ചു. ഇൻഷുറൻസ് നിർബന്ധമാക്കുന്നതോടെ പൊതു-സ്വകാര്യ ആരോഗ്യമേഖലകൾക്ക് ഇടയിലെ ഏകോപനം കൂടുതൽ എളുപ്പമാവുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.


Latest Related News