Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി

April 04, 2022

April 04, 2022

ദോഹ : കണ്ണൂർ സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാനൂർ ചെറുപറമ്പത്ത് ചെമ്പാടത്ത് കണ്ടിയിൽ മൂസ ആണ് മരിച്ചത്. 60 വയസായിരുന്നു. കഴിഞ്ഞ 35 വർഷമായി ഖത്തറിൽ പ്രവാസജീവിതം നയിക്കുന്ന മൂസ, മത്താറിൽ കോർണർ സ്റ്റോറിന്റെ ഉടമയായിരുന്നു.

താമസസ്ഥലത്തുവെച്ച് ഹൃദയാഘാതമുണ്ടായ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നിലവിൽ അൽ വക്ര ഹമദ് ആശുപത്രിയിലുള്ള മൃതദേഹം, നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : റംല 

മക്കൾ : സഫീർ (ഖത്തർ), സാബിത്ത്, ഡോ.ജാഫർ


Latest Related News