Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
എക്സ്പാറ്റ് സ്പോര്‍ട്ടീവ് 'വെയ്റ്റ് ലോസ് കോമ്പറ്റീഷന്' പ്രൗഢോജ്വല തുടക്കം

August 27, 2022

August 27, 2022

ദോഹ : ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും ലോകകപ്പിനെ വരവേല്‍ക്കാം എന്ന ആശയം മുന്‍ നിര്‍ത്തി വെയ്റ്റ് ലോസ് കോമ്പറ്റീഷന്‍ (ശരീര ഭാരം കുറക്കല്‍) മത്സരത്തിന്‌ പ്രൗഢോജ്വല തുടക്കം. എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഖത്തര്‍ ഡയബറ്റീസ് അസോസിയേഷന്റെ കൂടി പിന്തുണയോടെയാണ്  സ്പോര്‍ട്സ് കാര്‍ണ്ണിവലിന്റെ ഭാഗമായി മത്സരം സംഘടിപ്പിക്കുന്നത്.

ബര്‍വ്വ സിറ്റിയിലെ കിംസ് ഹെല്‍ത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്വന്തം ആരോഗ്യത്തെ കുറിച്ച് ചില വീണ്ടു വിചാരങ്ങള്‍ക്ക്  മത്സരം പ്രയോജനപ്പെടുമെന്ന് ഡോ. മോഹന്‍ തോമസ് പറഞ്ഞു. 

എക്സ്പാറ്റ് സ്പോര്‍ട്ടീവ് പ്രസിഡണ്ട് സുഹൈല്‍ ശാന്തപുരം അദ്ധ്യക്ഷനായിരുന്നു.. ശരീര ഭാരവും ആവശ്യത്തിലധികം വണ്ണവും ഉള്ളവര്‍ക്ക് മത്സരബുദ്ധിയോടെ ശരീരഭാരം കുറക്കാനുള്ള ആത്മവിശ്വാസം നല്‍കുകയാണ്എ മത്സരത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കിംസ് ഹെല്‍ത്ത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് അസീം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ മാനേജിംഗ് കമ്മറ്റി അംഗം സഫീര്‍ റഹ്മാന്‍, ഖത്തര്‍ ഡയബറ്റിസ് അസോസിയേഷന്‍ പ്രതിനിധി അഷ്‌റഫ് പി.വി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ പ്രസിഡണ്ട് റഷീദ് അഹമ്മദ്, കിംസ് ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ ഡോ. ദീപിക,  ഡോ. നുസൈബ തുടങ്ങിയവര്‍ സംസാരിച്ചു.  ഫിസിയോ തെറാപ്പിസ്റ്റുകളായ ഹുസൈന്‍ വാണിമേല്‍, മുഹമ്മദ് അസ്‌ലം കൾച്ചറൽ ഫോറം സ്പോര്‍ട്സ് വിംഗ്‌ സെക്രട്ടറി അനസ്‌ ജമാൽ തുടങ്ങിയവര്‍ സംബന്ധിച്ചു. എക്സ്പാറ്റ് സ്പോര്‍ട്ടീവ് ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ സ്വാഗതവും സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുറഹീം വേങ്ങേരി നന്ദിയും പറഞ്ഞു.
 
ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ ഭാഗമായി തത്സമയ ഫിറ്റ്നസ് സെഷനും, ഭക്ഷണക്രമം, വ്യായാമം, തുടങ്ങിയവയെ കുറിച്ചുള്ള ബോധ വത്കരണ ക്ലാസുകളും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ഫിസിയോ തെറാപിസ്റ്റിന്റെയും ഡയറ്റീഷ്യന്റെയും സേവനവും നല്‍കും. സപ്തംബര്‍ 30 ന്‌ റയ്യാന്‍ പ്രൈവറ്റ് സ്കൂളില്‍ നടക്കുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവലില്‍  വിജയികളെ ആദരിക്കും. ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News