Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പഴങ്ങളും പച്ചക്കറികളും പരിശുദ്ധമായ തേനും, സൂഖ് വാഖിഫിൽ പ്രദർശനമേള ആരംഭിച്ചു

February 21, 2022

February 21, 2022

ദോഹ : ഖത്തറിലെ തദ്ദേശീയ ഫാമുകളിലും കൃഷിയിടങ്ങളിലും വിളവെടുത്ത പഴ-പച്ചക്കറികളും, നാടൻ തേനും വാങ്ങാൻ അവസരമൊരുക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. മന്ത്രാലയവും സൂഖ് വാഖിഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനമേള, അൽ അഹമ്മദ് സ്‌ക്വയറിൽ ആരംഭിച്ചു. മേള മാർച്ച് 1 വരെ നീണ്ടുനിൽക്കും. 

ഇടനിലക്കാരുടെ ഇടപെടലില്ലാതെ, കൃത്യമായ വിലയ്ക്ക് സാധനങ്ങൾ വിൽക്കാനും വാങ്ങാനും കഴിയുമെന്നതിനാൽ ഉല്പാദകർക്കും ഉപഭോക്താക്കൾക്കും ഈ മേള ഉപകാരപ്രദമാണെന്ന് സൂഖ് വാഖിഫ് ഡയറക്ടർ മുഹമ്മദ്‌ അബ്ദുള്ള അൽ സലീം അഭിപ്രായപെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് ഖത്തർ കാർഷികമേഖലയിലെ വൈവിധ്യങ്ങളെ അടുത്തറിയാനും മേള സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വിവിധ ഫാമുകളും ചെറുകിട കർഷകരും പ്രതിനിധാനം ചെയ്യുന്ന, 70 പവലിയനുകളാണ് മേളയിലുള്ളത്. മേള സന്ദർശിക്കാൻ എത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


Latest Related News