Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അന്ത്യാഭിലാഷമായി റേഡിയോ സ്റ്റേഷനിലേക്ക് വിളിച്ചു; ഖത്തറിൽ തൂക്കിലേറ്റാനിരുന്ന തുനീഷ്യൻ പൗരൻ അവസാന നിമിഷം രക്ഷപ്പെട്ടു (വീഡിയോ)

February 26, 2021

February 26, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഖത്തറിൽ തൂക്കികൊല്ലാൻ വിധിക്കപ്പെട്ട തുനീഷ്യൻ പൗരൻ ഫക്രി അൽ അന്തലൂസിക്ക് ഇത് ജീവിതത്തിലേക്കുള്ള രണ്ടാം വരവാണ്. കൊലപാതക കുറ്റത്തിന് തൂക്കിലേറ്റാൻ വിധിക്കപ്പെട്ട അന്തലൂസിയെ വ്യാഴാഴ്ച രാവിലെയാണ് തൂക്കിലേറ്റേണ്ടിയിരുന്നത്.ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായിരുന്നു.ഇതിനിടെ മരിക്കുന്നതിന് മുമ്പ് മാതാവുമായോ മറ്റാരെങ്കിലുമായോ സംസാരിക്കാനുണ്ടോ എന്നാരാഞ്ഞു ജയിൽ അധികൃതർ നൽകിയ ഫോണിൽ അന്തലൂസി വിളിച്ചത് പ്രമുഖ തുനീസ്യൻ റേഡിയോ സ്റ്റേഷനായ ജൗഹറയിലേക്കായിരുന്നു.താൻ നിരപരാധിയാണെന്നും തന്നെ രക്ഷിക്കണമെന്നും നാളെ രാവിലെ തന്നെ തൂക്കിലേറ്റുമെന്നും പറഞ്ഞ ഫക്രിയുടെ വാക്കുകൾ ജൗഹറ ലൈവ് ആയി സംപ്രേഷണം ചെയ്തതാണ് തുണയായത്.വാർത്തയിലെ ശബ്ദ സംപ്രേഷണം വൈറലായതോടെ അന്തലൂസിക്ക് വീണ്ടും ജീവിതത്തിലേക്കുള്ള വഴി തെളിയുകയായിരുന്നു.

വാർത്ത വൈറൽ ആയതോടെ തുനീഷ്യൻ പ്രസിഡന്റ് കൈസ് സയീദ് ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദുമായി സംസാരിക്കുകയും വധ ശിക്ഷ നീട്ടിവെക്കാൻ ഖത്തർ അധികാരികൾ തീരുമാനിക്കുകയും ചെയ്തു.

 വീഡിയോ കാണാം:

മെയ് ഒന്ന് വരെ വധശിക്ഷ നീട്ടി വയ്ക്കാനാണ്  തീരുമാനം.അതിനു മുമ്പ് മറ്റു ശിക്ഷാ വിധികൾ പരിഗണിക്കുമെന്നും തുനീസ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫക്രി ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്സിൽ അംഗമാണെന്നും അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തിൽ പറയുന്നു.

അമീർ സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടിന് ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ട് തുനീഷ്യൻ പ്രസിഡന്റ് കൈസ് സയീദ് പ്രസ്താവനയിറക്കി. തൻ്റെ മകനെ മരണത്തിൽ നിന്നും രക്ഷിക്കാനായി പ്രയത്‌നിച്ച എല്ലാവർക്കും പ്രത്യേകിച്ച് ഖത്തർ അമീറിന് നന്ദി പറയുന്നതായി ഖത്തറിലുള്ള ഫക്രിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. വളരെ അപൂർവമായി മാത്രമാണ് ഖത്തറിൽ വധശിക്ഷ വിധിക്കാറുള്ളത്.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും വാട്സ്ആപ് ചെയ്യുക : 00974 66200 167


Latest Related News