Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്,ഗൾഫ് കറൻസികളുടെ ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് കുത്തനെ ഉയരുന്നു

July 19, 2022

July 19, 2022

ദോഹ :  ഡോളറുമായുള്ള വിനിമയത്തില്‍ തകര്‍ന്നടിഞ്ഞ് രൂപ. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിന് 80.06 ആയി കുറഞ്ഞു.ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വന്‍തോതില്‍ വിറ്റഴിക്കല്‍ തുടരുന്നതിനാലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ രാജ്യത്തിന്റെ ഓഹരിവിപണിയില്‍ നിന്ന് ഏകദേശം 30 ബില്യണ്‍ ഡോളറിന്റെ വിദേശ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. എണ്ണ അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില വര്‍ധനവും തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം 79.76 രൂപയില്‍ വ്യാപാരം തുടങ്ങിയശേഷം  80ലേക്ക് കുത്തനെ പതിക്കുകയായിരുന്നു.. ഇന്ന് 79.9863 ല്‍ ആരംഭിച്ചതിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം 80.0163 എന്ന നിലയിലാണ് അവസാനിച്ചതെന്നാണ്  ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ 80.0175 ല്‍ എത്തി. ആദ്യ വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 80.05 ല്‍ എത്തുകയും ചെയ്തിരുന്നു.

ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.76 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നിരുന്നു. സൌദി റിയാലിനും ഖത്തര്‍ റിയാലിനുമൊക്കെ മൂല്യം ഉയര്‍ന്നിട്ടുണ്ട്.ഒരു ഖത്തർ റിയാലിന് 21 രൂപ 68 പൈസ വരെയാണ് നിലവിലെ വിനിമയ നിരക്ക്.

അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും ഇത് പ്രയോജനപ്പെടുത്താൻ കഴിയാത്ത വിഷമത്തിലാണ് പ്രവാസികൾ.പെരുന്നാൾ കഴിഞ്ഞതോടെ കീശകാലിയായ സാധാരണക്കാരായ പ്രവാസികളുടെ കയ്യിൽ ഇനി എന്തെങ്കിലും ബാക്കിയാവണമെങ്കിൽ അടുത്ത മാസം തുടക്കമാവണം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News