Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി, കുട്ടികളുടെ പാലുല്പന്നങ്ങളിൽ ചിലത് ഉപയോഗിക്കരുതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

February 23, 2022

February 23, 2022

ദോഹ : മനുഷ്യശരീരത്തിന് ഹാനികരമായ അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയ പാൽ ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അമേരിക്കൻ കമ്പനിയായ 'ആബോട്ടി'ന്റെ ചില ഉത്പന്നങ്ങളിലാണ് സാൽമൊണെല്ല, ക്രോണോബാക്ടർ എന്നീ ബാക്ടീരിയകൾ അളവിലധികം ഉള്ളതായി കണ്ടെത്തിയത്. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി, ഈ ഉത്പന്നങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 

അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ സംഘടനയായ 'ഇൻഫോസാനി'ന്റെ നിർദ്ദേശം ലഭിച്ചയുടൻ ഖത്തർ അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചു. ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും, സാമ്പിളുകൾ വിശദപരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ആബോട്ടിന്റെ 'സിമിലാക് ഹ്യൂമൻ മിൽക്ക് ഫോർട്ടിഫയർ', 'ഇലെകെയർ', 'ഇലെകെയർ ജൂനിയർ' എന്നീ ഉത്പന്നങ്ങൾക്കാണ് നിരോധനം. പ്രൊഡക്ട് കോഡിലെ ആദ്യ രണ്ടക്കം 22 മുതൽ 37 വരെ ഉള്ള ഉത്പന്നങ്ങൾക്കാണ് വിലക്ക്. പിഴവ് പറ്റിയ കാര്യം തുറന്ന് സമ്മതിച്ച ആബോട്ട് കമ്പനി, ഉത്പന്നങ്ങൾ വിപണിയിൽ നിന്നും തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


Latest Related News