Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആശങ്ക വേണ്ടെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം, ഒമിക്രോണിന്റെ ലക്ഷണങ്ങളും, രോഗം സ്ഥിരീകരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും

January 12, 2022

January 12, 2022

ദോഹ : മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തിനൊപ്പം ഒമിക്രോൺ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഖത്തറിൽ വർധിക്കുകയാണ്. വേഗം പകരാനുള്ള ശേഷിയുണ്ടെങ്കിലും, താരതമ്യേന അപകടം കുറഞ്ഞ വകഭേദമാണ് ഒമിക്രോൺ എന്നും, അസുഖം പെട്ടെന്ന് ഭേദമാകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ രോഗികളിൽ സിംഹഭാഗവും വീടുകളിൽ തന്നെയാണ് ചികിത്സ തേടുന്നതെന്നും, ഗുരുതര രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ രോഗിയെ എത്തിക്കേണ്ട സാഹചര്യങ്ങൾ വളരേ കുറവാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒമിക്രോണിന്റെ ലക്ഷണങ്ങളും, രോഗം സ്ഥിരീകരിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

നേരിയ രോഗലക്ഷണങ്ങൾ 

ചെറിയ പനി, വരണ്ട ചുമ, ജലദോഷം/മൂക്കൊലിപ്പ്, രുചി, മണം എന്നിവ ഇല്ലാതാവുക, തലവേദന, ഛർദി, വയറിളക്കം ക്ഷീണം 

മേല്പറഞ്ഞ ലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ഐസൊലേഷനിൽ കഴിയുകയും, വീട്ടുകാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുകയും ചെയ്യണം. ലക്ഷണങ്ങൾ കുറയ്ക്കാൻ പാരസെറ്റമോൾ കഴിക്കാവുന്നതാണ്. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പ് വരുത്താൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. സ്വയം നടത്തുന്ന ആർടീപീസീആർ പരിശോധനയിൽ പോസിറ്റീവ് ആയാൽ, ഔദ്യോഗിക കേന്ദ്രത്തിൽ എത്തി സർട്ടിഫിക്കറ്റ് വാങ്ങുകയും, ഇഹ്തിറാസ് ആപ്പിലെ സ്റ്റാറ്റസ് മാറ്റുകയും വേണം. 

ഇടത്തരം രോഗലക്ഷണങ്ങൾ 

കൂടിയ പനി, കനത്ത ചുമ, പേശി വേദന, പുറം വേദന, ശരീരമാസകലം വേദനിക്കുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നുക, ശരീരത്തിൽ ഓക്സിജന്റെ അളവ് 94 ശതമാനം ആവുക. ഇത്തരം രോഗികളും സ്വയം ഐസൊലേഷനിൽ കഴിയുകയും, വീട്ടുകാരോട് സമ്പർക്കം പുലർത്താതിരിക്കുകയും വേണം. അറുപതുവയസിന് മുകളിൽ പ്രായമുള്ള ആളോ, ക്യാൻസർ, ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ള ആളോ ആണെങ്കിൽ 16000 ൽ ബന്ധപ്പെട്ട് ആവശ്യമായ മെഡിക്കൽ സഹായം സ്വീകരിക്കണം.

ഗുരുതര രോഗലക്ഷണങ്ങൾ

നെഞ്ച് വേദന, മുഖത്തോ ചുണ്ടിലോ നീല നിറം പടരുക, കനത്ത ക്ഷീണവും ശരീരവേദനയും, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശരീരത്തിലെ ഓക്സിജന്റെ അളവ് 94 ലും താഴുക തുടങ്ങിയ ലക്ഷണങ്ങൾ ഉള്ള രോഗികൾ എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടേണ്ടതുണ്ട്. ഇതിനായി 999 ൽ ബന്ധപ്പെടാവുന്നതാണ്.


Latest Related News