Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിന്റെ തൊഴിൽ നിയമങ്ങൾ മറ്റ് അറബ് രാജ്യങ്ങൾ മാതൃകയാക്കണം : യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ

September 25, 2021

September 25, 2021

 

ദോഹ : ഖത്തറിലെ തൊഴിൽ നിയമങ്ങളെ പ്രശംസിച്ച് യൂറോപ്പ്യൻ പാർലമെന്റ് അംഗങ്ങൾ. ഖത്തറിലെ തൊഴിലാളികളുടെ പുരോഗതിയെ കുറിച്ച് ആർക്കെങ്കിലും സന്ദേഹങ്ങളുണ്ടെങ്കിൽ നേരിട്ട് രാജ്യം സന്ദർശിച്ച് സ്വയം ബോധ്യപ്പെടാനും പാർലമെന്റ് അംഗങ്ങൾ ഉപദേശിച്ചു. ഖത്തറിലെ തൊഴിൽ നിയമങ്ങൾ വിശദമായി പരിശോധിക്കാൻ എത്തിയ സംഘം, ദോഹയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഈ പരാമർശങ്ങൾ നടത്തിയത്. 

ടിസിയാന ബെഗിൻ, മാർക്ക് ടാരബെല്ല, ഹൊസെ റാമോൺ ബൗസ ഡിയാസ് എന്നിവരടങ്ങിയ സംഘമാണ് ഖത്തർ സന്ദർശിച്ചത്. മിനിമം വേതനം നടപ്പിലാക്കുന്ന കാര്യത്തിലും, തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഖത്തർ മുൻപന്തിയിൽ ആണെന്ന് സംഘം നിരീക്ഷിച്ചു. ഗൾഫ് പ്രദേശത്ത് ദോഹയിൽ മാത്രമാണ് അന്താരാഷ്ട്ര തൊഴിലാളി സംഘടനയായ ഐ.എൽ.ഓയ്ക്ക് ഓഫീസ് ഉള്ളത്. ഈ ഓഫീസ്‌ സന്ദർശിച്ച സംഘം ഖത്തറിലെ പ്രധാനനേതാക്കളുമായി കൂടിക്കാഴ്ചയും നടത്തി. വിവിധവിഷയങ്ങൾ ചർച്ച ചെയ്യാൻ ഖത്തർ അധികൃതർ കാണിച്ച ഉത്സാഹത്തെയും യൂറോപ്യൻ സംഘം പ്രകീർത്തിച്ചു. ഫുട്ബോൾ ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും പൂർണ സംതൃപ്തി പ്രകടിപ്പിച്ച സംഘം ഖത്തറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്ന വാഗ്ദാനവും നൽകി.


Latest Related News