Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിനെത്തുന്ന സന്ദർശകർക്കുള്ള താമസസൗകര്യത്തിൽ അപര്യാപ്തത ഉണ്ടെന്ന് പാശ്ചാത്യ മാധ്യമങ്ങൾ

November 17, 2021

November 17, 2021

ദോഹ : ഖത്തർ ലോകകപ്പ് കാണാനെത്തുന്ന കാണികളുടെ താമസസൗകര്യത്തിൽ ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. ഖത്തറിലെ ജനസംഖ്യയുടെ മൂന്നിലൊന്നോളം വരുന്ന സന്ദർശകരെ ആണ് ലോകകപ്പിന് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 120000 വരുന്ന ഈ കാണികൾക്കായി 1,30000 മുറികൾ ഒരുക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരുന്നു. 

എന്നാൽ, ഈ നിലപാടിൽ തങ്ങൾ തൃപ്തരല്ലെന്നും, താമസസൗകര്യങ്ങളെ കുറിച്ചുള്ള ആതിഥേയ രാജ്യത്തിന്റെ പ്രതികരണം നിരാശാജനകം ആണെന്നുമാണ് യൂറോപ്യൻ ഫുട്ബോൾ ആരാധകകൂട്ടായ്മയുടെ എക്സിക്യൂട്ടീവ് ഡയരക്ടർ റൊണാൻ ഇവിയാൻ അഭിപ്രായം. ഹോട്ടലുകളിൽ ഭൂരിഭാഗവും മാച്ച് ഒഫിഷ്യലുകൾക്കും താരങ്ങൾക്കുമായി റിസേർവ് ചെയ്യപ്പെടുമെന്നതിനാൽ കാണികൾക്ക് താമസസൗകര്യം തികഞ്ഞേക്കില്ല എന്നാണ് ഇവിയാന്റെ നിലപാട്. ടു, ത്രീ സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള മുറികളുടെ ലോകകപ്പ് സമയത്തെ നിരക്ക് അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഒരു രാത്രി തങ്ങാൻ ശരാശരി 150 ഡോളറാണ് ഒരു സന്ദർശകൻ ചിലവഴിക്കേണ്ടി വരിക.


Latest Related News