Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉപരോധം,ആഴ്ചകൾക്കുള്ളിൽ പ്രശ്‌നപരിഹാരത്തിന് സാധ്യതയെന്ന് അമേരിക്ക 

September 10, 2020

September 10, 2020

ദോഹ: ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഏർപെടുത്തിയ ഉപരോധം അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് സൂചന.  യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിലെ പശ്ചിമേഷ്യൻ ചുമതലയുള്ള ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെന്‍കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. പ്രശ്നം പരിഹരിക്കത്തക്ക വിധത്തിലുള്ള അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും അനുരഞ്ജന ചർച്ചകളിൽ ഉണ്ടായിട്ടില്ലെങ്കിലും ധ്രുതഗതിയിലുള്ള അയവ് വന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

'ഇതുമായി ബന്ധപ്പെട്ട കൂടുതൽ നയതന്ത്ര വിഷയങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.എന്നാൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ട്.എന്നാൽ ആഴ്ചകൾക്കകം ഇതിന്റെ ഫലം ഞാൻ പ്രതീക്ഷിക്കുന്നു'വാഷിങ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ ഷെന്‍കര്‍ പറഞ്ഞു.

2017 ജൂൺ 5 നാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.ഖത്തറുമായുള്ള കര-വ്യോമ-ജലപാതകൾ അടച്ചു കൊണ്ടാണ് ഈ രാജ്യങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ ഖത്തറിനെതിരെ ഉപരോധം ഏർപെടുത്തിയത്.എന്നാൽ ഉന്നയിച്ച ആരോപണങ്ങൾ ഖത്തർ നിഷേധിച്ചിരുന്നു.

മേഖലയിലെ പ്രാദേശിക മേധാവിത്തത്തിനായി മത്സരിക്കുന്ന ഇറാനെതിരെ ഐക്യം രൂപപ്പെടുത്തിന്നതിൽ വിള്ളൽ വീഴ്ത്തിയ ഉപരോധം നീക്കം ചെയ്യുന്നതിൽ തുടക്കം മുതൽ കുവൈത്തും അമേരിക്കയും ശ്രമിച്ചു വരികയായിരുന്നു.എന്നാൽ ചില ഗൾഫ് രാജ്യങ്ങളെ കൂട്ട് പിടിച്ച് അമേരിക്ക തന്നെ നടത്തിയ ചില കരുനീക്കങ്ങളാണ് ഉപരോധത്തിന് പിന്നിലെന്നും ഗൾഫ് മേഖലയിൽ ഇതുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് മാറി ചിന്തിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചതെന്നും ചില വിലയിരുത്തലുകൾ ഉണ്ട്. സൗദി-യു.എ.ഇ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന യു.എസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ് ഉപരോധത്തിന്റെ തുടക്കത്തിൽ ഖത്തറിനെതിരെ നിലകൊണ്ടെങ്കിലും പിന്നീട് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയായിരുന്നു. പ്രശ്നം എത്രയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ ശക്തമായ സ്വാധീനമുള്ള അമേരിക്കയിലെ ബിസിനസ് സമൂഹവും ട്രംപിന് മേൽ സമ്മർദം ചെലുത്തിവരുന്നതായാണ് സൂചന.ഇതേതുടർന്നാണ് നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപ് ഭരണകൂടം ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ഇടപെടൽ ഊർജിതമാക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തുന്നു. ഇസ്രായേൽ,യു.എ.ഇ കരാർ,ഖത്തറിന്റെ മധ്യസ്ഥതയിലുള്ള  താലിബാൻ,അഫ്ഗാൻ സമാധാന ഉടമ്പടി എന്നിവ യാഥാർഥ്യമാക്കുന്നതിന് കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്ക ഊർജിതമായി ശ്രമിച്ചു വരികയാണ്.

'വാതിൽ തുറക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്.ചർച്ചകളിൽ കൂടുതൽ അയവ് വന്നിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇരു വിഭാഗങ്ങളെയും കൂടുതൽ അടുപ്പിച്ചു പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്-ഷെന്‍കര്‍ വ്യക്തമാക്കി.

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ഉള്‍പ്പടെ ഉന്നത തലത്തില്‍  ഇടപെടല്‍ നടത്തുന്നുണ്ടെന്ന് ഷെന്‍കര്‍ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News