Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വൈദ്യുതിബിൽ വർധിക്കാൻ കാരണം സ്മാർട്ട്‌ മീറ്ററല്ല, വിശദീകരണവുമായി ഖത്തർ കഹ്റമ

November 23, 2021

November 23, 2021

ദോഹ : രാജ്യത്തെ വൈദ്യുതി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്നും, ബിൽ സംഖ്യ ഉയരാൻ കാരണം സ്മാർട്ട് മീറ്ററുകൾ അല്ലെന്നും കഹ്റമ വ്യക്തമാക്കി. ചില ഉപഭോക്താക്കൾക്ക് ബിൽ തുക വർധിച്ചതായി പരാതി ഉയർന്നതിന് പിന്നാലെയാണ് കഹ്റമ ട്വിറ്ററിലൂടെ വിശദീകരണകുറിപ്പ് പുറത്തുവിട്ടത്. 

സ്മാർട്ട് മീറ്ററുകൾ കൃത്യമായ അളവ് രേഖപ്പെടുത്തുന്നതിനാൽ ആവാം ബിൽ തുക വർധിക്കുന്നത് എന്നാണ് കഹ്റമയുടെ അനുമാനം. ഏകദേശ കണക്ക് എടുക്കാതെ കൃത്യമായി അളവ് രേഖപ്പെടുത്തുന്ന ആറ് ലക്ഷം സ്മാർട്ട്‌ മീറ്ററുകൾ കൂടി സ്ഥാപിക്കാൻ തീരുമാനിച്ചതായും കഹ്റമ അറിയിച്ചു. ഇതോടൊപ്പം, ജല-വൈദ്യുതി ബില്ലുകൾക്കൊപ്പം സാനിറ്റൈസേഷൻ ബില്ലും ഉൾപെടുത്തിയതിനെ പറ്റിയും കഹ്റമ പരാമർശിച്ചു. അഷ്‌ഗാലിന്റെ കീഴിൽ നടക്കുന്ന സാനിറ്റൈസേഷൻ സർവീസുകൾക്ക് വെള്ളത്തിനുള്ള ബില്ലിന്റെ 20 ശതമാനം ആണ്‌ കഹ്റമ ഈടാക്കുക. 2021 ജനുവരി മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.


Latest Related News