Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽ വക്ര റോഡിൽ എട്ടു മണിക്കൂർ ഗതാഗതം വിലക്കുമെന്ന് അഷ്‌ഗാൽ

June 28, 2022

June 28, 2022

ദോഹ: അൽ വക്ര തുരങ്കപാതയും അൽ വക്ര ഇന്റർസെക്ഷനും ഉൾപ്പെടുന്ന വക്ര റോഡ് എട്ടുമണിക്കൂർ സമയം അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്‌ഗാൽ അറിയിച്ചു.2022 ജൂലൈ 1 വെള്ളിയാഴ്ച, പുലർച്ചെ 2 മുതൽ രാവിലെ 10 വരെയായിരിക്കും നിയന്ത്രണം.അൽ വക്ര മെയിൻ റോഡ് പദ്ധതിയുടെ ഭാഗമായി ഗാൻട്രികൾ സ്ഥാപിക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ കാലയളവിൽ അൽ വക്ര ന്യൂ റോഡിലേക്ക് ഗതാഗതം തിരിച്ചുവിടും.ദോഹയിൽ നിന്ന് അൽ വക്രയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കൾ ബർവ വില്ലേജിലേക്കുള്ള വഴിയിൽ വലത്തേക്ക് തിരിഞ്ഞ് അൽ വക്ര ന്യൂ റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് പോകണമെന്നും ട്രാഫിക് മന്ത്രാലയം സ്ഥാപിക്കുന്ന വഴിസൂചകങ്ങൾ പിന്തുടരണമെന്നും അഷ്‌ഗാൽ സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News