Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ 5.12ന്,പള്ളികളും ഈദ് ഗാഹുകളുമായി അഞ്ഞൂറോളം പ്രാർത്ഥനാ കേന്ദ്രങ്ങൾ

April 29, 2022

April 29, 2022

അൻവർ പാലേരി 

ദോഹ : കോവിഡ് മഹാമാരിയുണ്ടാക്കിയ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷം ഖത്തറിലെ വിശ്വാസി സമൂഹം ഇത്തവണ പെരുന്നാൾ ദിനത്തിൽ ഈദ്ഗാഹുകളിൽ വീണ്ടും ഒരുമിച്ചിരിക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം കേന്ദ്രങ്ങളിൽ പെരുന്നാൾ നമസ്‌കാരത്തിനായി സൗകര്യം ഒരുക്കിയതായി ഖത്തർ മതകാര്യ മന്ത്രാലയം(ഔഖാഫ്) അറിയിച്ചു.പള്ളികളിലും ഈദ് ഗാഹുകളിലും ഇത്തവണ പെരുന്നാൾ നമസ്കാരം നടക്കും.രാവിലെ ഖത്തർ സമയം 5.12 നായിരിക്കും പെരുന്നാൾ നമസ്കാരം.

പെരുന്നാൾ നമസ്‌കാരത്തിനായി സജ്ജീകരിച്ച പള്ളികളുടെയും ഈദ് ഗാഹുകളുടെയും പട്ടിക മതകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താഴെ കൊടുത്ത ലിങ്ക് കാണുക :

ഖത്തറിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികളും ഈദ്ഗാഹുകളും(Arabic)

ഖത്തറിൽ മെയ് രണ്ട് തിങ്കളാഴ്ച പെരുന്നാൾ ആവാൻ സാധ്യതയുള്ളതായി ഖത്തർ കലണ്ടർ ഹൗസ് പ്രവചിച്ചിരുന്നു.അതേസമയം,ശനിയാഴ്ച ശവ്വാൽ മാസപ്പിറവി കാണുകയാണെങ്കിൽ ഞായറാഴ്ചയായിരിക്കും പെരുന്നാൾ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News