Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാസപ്പിറവി ദൃശ്യമായില്ല,ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ മെയ് 13 വ്യാഴാഴ്ച

May 11, 2021

May 11, 2021

ദോഹ : ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയപെരുന്നാള്‍ വ്യാഴാഴ്ച ആഘോഷിക്കും. സഊദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പെരുന്നാള്‍. ഇന്തോനേസ്യ, മലേസ്യ എന്നവിടങ്ങളിലും വ്യാഴാഴ്ച പെരുന്നാള്‍ ആഘോഷിക്കും.

സഈദിയില്‍ മാസപ്പിറവി നിരീക്ഷണ സമിതികളുടെ മേല്‍നോട്ടത്തില്‍ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവിക്കായി പ്രത്യേക സജ്ജീകരങ്ങളായിരുന്നു ഒരുക്കിയിരുന്നത്. നേരത്തെ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീം കോടതി വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

ദുബൈയില്‍ ഈദുഗാഹുകളില്‍ പെരുന്നാള്‍ നിസ്കാരത്തിന് അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. നിസ്കാരത്തിന് അരമണിക്കൂര്‍ മുമ്പ്  മാത്രം പ്രവേശനം, നിസ്കാരം കഴിഞ്ഞാല്‍ ഉടന്‍ അടക്കണം, തിരക്കും സംഗമങ്ങളും പാടില്ല. മുസ്വല്ല വ്യക്തികള്‍ കൊണ്ടുവരണം തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി.

കേരളത്തിലും ഇത്തവണ വ്യാഴാഴ്ചയാണ് പെരുന്നാള്‍. മുപ്പത് ദിവസത്തെ വ്രതാനുഷ്ടാനം പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News