Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബലൂൺ പരേഡോടെ കൊടിയിറക്കം,ഖത്തർ ടൂറിസം ഈദ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

May 05, 2022

May 05, 2022

ദോഹ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തർ ടൂറിസം ദോഹ കോർണിഷിൽ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും.രാത്രി 9.30 മുതൽ 10.30 വരെ ഒരു മണിക്കൂർ നീളുന്ന ഭീമൻ ബലൂൺ പരേഡോടെയാണ് ആഘോഷ പരിപാടികൾക്ക് സമാപനം കുറിക്കുക.

ഇന്നത്തെ ആഘോഷ പരിപാടികൾ :

വൈകീട്ട് 4.40 മുതൽ 11 മണി വരെ : കാർണിവൽ ഗെയിംസ് .ഇതോടൊപ്പം രുചി വൈവിധ്യങ്ങൾ ആസ്വദിക്കാനുള്ള ഭക്ഷ്യശാലകളും കിയോസ്കുകളും സന്ദർശിക്കാം.ഇതോടൊപ്പം വിവിധ പ്രദർശനങ്ങളും അരങ്ങേറും.

വൈകീട്ട് 7.30 : പ്രശസ്ത ഖത്തരി ഗായകൻ സുൽത്താൻ ഖലീഫയുടെ സംഗീത പരിപാടി 

രാത്രി 9 മണി : ദോഹയുടെ ആകാശത്ത് വർണ വൈവിധ്യം തീർക്കുന്ന വെടിക്കെട്ട്.

രാത്രി 9.30 മുതൽ 11.30 വരെ : ബലൂൺ പരേഡ് 

മെയ് മൂന്നിന് തുടങ്ങിയ മൂന്ന് ദിവസത്തെ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് സമാപനമാവുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News