Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇഹ്തിറാസ് ആപ്പ് ഇനി ഏത് സിം ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം

October 04, 2021

October 04, 2021

 


ദോഹ : ഇഹ്തിറാസ് അപ്ലിക്കേഷൻ ഇനി ഏത് സിം കാർഡ് ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം എന്ന് അധികൃതർ വ്യക്തമാക്കി. ഒക്ടോബർ ആറ് മുതലാവും ഈ പുതിയ സംവിധാനം നിലവിൽ വരിക. ഇതുവരെയും ഖത്തറിലെ ലോക്കൽ സിം കാർഡുകൾ മാത്രം ഉപയോഗിച്ചായിരുന്നു ഇഹ്തിറാസ്‌ ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നത്. 

ഖത്തറിൽ വന്നിറങ്ങുന്നതിന് മുൻപ് തന്നെ ഫോണിൽ ഇഹ്തിറാസ് ആപ്പ് പ്രവർത്തനസജ്ജം ആക്കി വെക്കണം എന്ന് അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. സ്മാർട്ട്‌ ഫോൺ കയ്യിൽ ഇല്ലാതെയാണ് വിമാനത്താവളത്തിൽ എത്തുന്നത് എങ്കിൽ ഹമദ് വിമാനത്തിൽ തന്നെ ഫോണും സിമ്മും വാങ്ങാൻ സൗകര്യം ലഭ്യമാണ് എന്നും അധികൃതർ അറിയിച്ചു. ആൻഡ്രോയിഡ് 6, ഐഒഎസ് 13.5 മുതലുള്ള ഫോണുകളിൽ ആണ് ആപ്പ് ലഭ്യമാവുക. ബൂസ്റ്റർ ഡോസ് വാക്സിനേഷന്റെ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഐപി കാറ്റഗറിയിൽ ഉളള ആളുകൾക്ക് ആപ്പിന്റെ ആവശ്യമില്ല.


Latest Related News