Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാക്‌സിനേഷന്‍ വിവരം ഉള്‍പ്പെടുത്തി ഇഹ്തറാസ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി

February 12, 2021

February 12, 2021

ദോഹ: ഖത്തറിന്റെ കൊവിഡ്-19 കോണ്‍ടാക്റ്റ് ട്രേസിങ് മൊബൈല്‍ ആപ്ലിക്കേഷനായ ഇഹ്തറാസ് ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കി. പുതിയ ചില ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയ അപ്‌ഡേറ്റാണ് മന്ത്രാലയം പുറത്തിറക്കിയത്. ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

അപ്‌ഡേറ്റ് ചെയ്ത ഇഹ്തറാസ് ആപ്പില്‍ വ്യക്തികളുടെ വാക്‌സിനേഷന്‍ സംബന്ധിച്ച വിവരം കാണിക്കും. കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് അവസാന ഡോസ് സ്വീകരിച്ച് ഏഴ് ദിവസത്തിന് ശേഷം ഇത് അവരുടെ ഇഹ്തറാസ് ആപ്പില്‍ പ്രദര്‍ശിപ്പിക്കും. 

ആപ്പിലെ ക്യു.ആര്‍ കോഡിന് ചുറ്റും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഫ്രെയിമായാണ് വ്യക്തികളുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കാണിക്കുക. കൂടാതെ വാക്‌സിന്‍ സ്വീകരിച്ചു എന്ന് സൂചിപ്പിക്കുന്ന സ്റ്റാമ്പ് ഇമേജും ആപ്പില്‍ ദൃശ്യമാകും. അതേസമയം ക്യു.ആര്‍ കോഡിന്റെ നിറം ഓരോ വ്യക്തിയുടെയും അവസ്ഥ അനുസരിച്ച് നാല് നിറങ്ങളില്‍ ഒന്നായാണ് കാണിക്കുക. വാക്‌സിന്റെ മുഴുവന്‍ ഡോസും സ്വീകരിച്ചവരുടെ ക്യു.ആര്‍ കോഡിന് ഗോള്‍ഡന്‍ ഫ്രെയിം ഉണ്ടാവുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ആശങ്ക വേണ്ടതില്ല. 

'വാക്‌സിനേഷന്‍' എന്ന പുതിയ ടാബും പുതിയ ഇഹ്തറാസ് ആപ്പില്‍ ഉണ്ട്. ഇതില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ഉണ്ടാവുക. ഓരോ ഡോസും സ്വീകരിക്കുന്ന തിയ്യതി, വാക്‌സിന്റെ പേര് തുടങ്ങിയ വിവരങ്ങളാണ് ഇതില്‍ ഉണ്ടാവുക.  

അതേസമയം, ഇഹ്തറാസ് ആപ്പില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കാണിക്കുന്നു എന്നതിനാല്‍ നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊവിഡ് പ്രോട്ടോക്കോളില്‍ യാതൊരു മാറ്റവും ഉണ്ടാകില്ല. വാക്‌സിന്‍ സ്വീകരിച്ചവര്‍ ഉള്‍പ്പെടെ എല്ലാവരും സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിച്ച വൃത്തിയാക്കുകയും ആവശ്യമെങ്കില്‍ ക്വാറന്റൈനില്‍ ഇരിക്കുകയുമെല്ലാം ചെയ്യുന്നത് തുടരണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News