Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഗൾഫിൽ ഭൂചലനം,ഖത്തറിലും തുടർചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

June 15, 2022

June 15, 2022

ദോഹ: ഗൾഫ് രാജ്യങ്ങളോട് ചേർന്നുകിടക്കുന്ന ഇറാനിലെ കിഷ് ദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനം ഖത്തറിലും അനുഭവപ്പെട്ടു.ഖത്തറിലെ തീരപ്രദേശങ്ങളിൽ തുടർചലനം ഉണ്ടായതായും എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള സെയ്സ്മിക് നെറ്റ്‌വർക്ക് ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ, സൗദി എന്നിവിടങ്ങളിൽ തുടർചലനം അനുഭവപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

3.7 മുതൽ 5.2 ഡിഗ്രി വരെ തീവ്രതയുള്ള ഏഴ് ഭൂകമ്പങ്ങളാണ് ഗൾഫ് സമുദ്രത്തിൽ അനുവഭവപ്പെട്ടത്. ഇവയിൽ ഒന്നിന്റെ തുടർചലനം ഖത്തർ തീരത്തുണ്ടായി. ബുധനാഴ്‌ച രാവിലെ പത്തു മണിക്കാണ് തുടർച്ചയായ ഭൂകമ്പം സംഭവിച്ചത്.

ദുബായിലെ താമസക്കാരിൽ ചിലർക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും, പരുക്കോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധിപേർ തങ്ങളുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News