Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തിരംഗാ പ്യാരാ,ത്രിവർണ്ണ പതാക ബഹുസ്വരതയുടെ പ്രതീകമെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ

August 14, 2022

August 14, 2022

ദോഹ : ഇന്ത്യൻ ത്രിവർണ്ണ ദേശീയ പതാക ഇന്ത്യയുടെ ബഹുസ്വരതയുടെ പ്രതീകമാണെന്നും ഈ ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തിയെന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ദീപക് മിത്തൽ അഭിപ്രായപ്പെട്ടു.

വിവിധ ജാതി മത ഭാഷാ വർഗ വർണ്ണ വ്യത്യസ്തതയുള്ള ബഹുസ്വരത നിലനിൽക്കുമ്പോഴും ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടി എല്ലാം മറന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ ജനതക്ക് സാധിക്കുന്നതാണ് നമ്മുടെ ശക്തിയും പ്രതീക്ഷയുമെന്നും അമ്പാസഡർ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ എമ്പസിക്ക് കീഴിലുള്ള  ഇന്ത്യൻ കൾച്ചറൽ സെന്ററുമായി സഹകരിച്ച് ഖത്തർ കെ എം സി സി സംഘടിപ്പിച്ച  സാംസ്ക്കാരിക പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം സി സി പരിപാടിയുടെ പേരായി തെരഞ്ഞെടുത്ത "തിരംഗാ പ്യാരാ " എന്ന ആശയംവളരെ  അനുയോജ്യവും ബഹുസ്വരതയുടെ ശക്തി തെളിയിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ സി സി അശോക ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിന് മുമ്പിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

ഇന്ത്യൻ എമ്പസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻ രാജ്, ഐസിസി പ്രസിഡണ്ട് പി എൻ ബാബുരാജൻ എന്നിവർ ആശംസകൾ നേർന്നു.

പ്രസിഡണ്ട് എസ് എ.എം ബഷീർ അധ്യക്ഷനായിരുന്ന ചടങ്ങിൽ ജനറൽ സെക്രടറി ഇൻ ചാർജ് റഹീസ് പെരുമ്പ നന്ദി പറഞ്ഞു.

ഏറ്റവും ചെറിയ ഗ്രന്ഥകാരി എന്ന നിലയിൽ ഗിന്നസ് ബുക്കിലിടം നേടിയ ലൈബ ബാസിതിനെ  ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.

പാലേരിയിലെ എസ്.എം.എ രോഗം ബാധിച്ച ഇവാൻ എന്ന കുട്ടിയുടെ ചികിത്സാ സഹായത്തിനായി കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റി ബിരിയാണി ചാലഞ്ചിലൂടെ സ്വരൂപിച്ച ഫണ്ട് അമ്പാസഡറുടെ സാന്നിധ്യത്തിൽ കൈമാറി.

സംസ്ഥാന ഭാരവാഹികളായ എ വി എ ബക്കർ, ഒ.എ.കരീം. കെ.പി. ഹാരിസ് മുസ്തഫ ഹാജി,ഫൈസൽ അരോമ,മുസ്തഫ എലത്തൂർ,
കോയ കൊണ്ടോട്ടി, നസീർ അരീക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News