Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലയാളികൾക്കായി ദോഹയിൽ റമദാൻ പ്രഭാഷണം, ഡോ.അബ്ദുൽ വാസിഅ് സംസാരിക്കും

March 31, 2023

March 31, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: ഖത്തർ ഫൗണ്ടേഷനിലെ ഓക്സിജൻ പാർക്കിൽ ഇന്ന്  രാത്രി 9 മണിക്ക് മലയാളികൾക്കുള്ള റമദാൻ പ്രഭാഷണത്തിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ.അബ്ദുൽ വാസിഅ് സംസാരിക്കും.അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഫനാർ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇസ്ലാമിക് ജൂറിസ്‌പ്രൂഡൻസിൽ പിഎച്ച്‌ഡി നേടിയ ഡോ. അബ്ദുൾ വാസിഅ്, കേരളത്തിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ ശരീഅത്ത് ഫാക്കൽറ്റിയുടെ മുൻ ഡീനായിരുന്നു.

കേരള ഇസ്‌ലാമിക് സ്‌കോളേഴ്‌സ് കൗൺസിൽ അംഗവും ഖത്തറിലെ സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ (സിഐസി) ഗവേഷണ വിഭാഗമായ സെന്റർ ഫോർ സ്റ്റഡി ആൻഡ് റിസർച്ച് ദോഹയുടെ (സിഎസ്ആർ- ദോഹ) ഡയറക്ടറുമാണ്. ദോഹയിലെ അൽ മദ്രസ അൽ ഇസ്ലാമിയയുടെ പ്രിൻസിപ്പൽ കൂടിയാണ് ഡോ.വാസിഅ്.

പരിപാടിയിൽ എല്ലാ മലയാളിസഹോദരങ്ങളും പങ്കെടുക്കണമെന്ന് സി. ഐ. സി. പ്രസിഡണ്ട്, ഖാസിം ടി. കെ. അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News