Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹോളിഡേ മൂഡിൽ ദോഹ കോർണിഷിൽ ബലൂൺ പ്രതിമ

November 07, 2019

November 07, 2019

ദോഹ : പ്രമുഖ അമേരിക്കന്‍ കലാകാരനും ശില്‍പിയുമായ ബ്രയാന്‍ ഡോണലി രൂപകൽപന ചെയ്ത ഭീമൻ ശിൽപം 'ഹോളിഡേ' ദോഹ കോർണിഷിൽ പ്രദർശിപ്പിച്ചു. ഖത്തര്‍ മ്യൂസിയമാണ് ശിൽപം പ്രകാശനം ചെയ്തത്. കൗസ് (കെ.എ.ഡബ്ല്യു.എസ്) എന്നറിയപ്പെടുന്ന പ്രമുഖ അമേരിക്കന്‍ കലാകാരനും ശില്‍പിയുമായ ബ്രയാന്‍ ഡോണലിയുടെ പ്രശസ്ത ഭീമന്‍ രൂപം 'ഹോളിഡേ'യാണ്  കോര്‍ണിഷില്‍ പ്രദർശിപ്പിച്ചത്.  ദോഹ ഫയര്‍ സ്റ്റേഷനില്‍ ആരംഭിച്ച ബ്രയാന്‍ ഡോണലിയുടെ 'കൗസ്-ഹി ഈറ്റ്സ് എലോണ്‍' എന്ന പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കോര്‍ണിഷിലെ പായ്ക്കപ്പല്‍ ഹാര്‍ബറില്‍ ഭീമന്‍ ശില്‍പം സ്ഥാപിച്ചത്. മിഡിലീസ്റ്റില്‍ ഇതാദ്യമായാണ് ഹോളിഡേ ശില്‍പം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ മൗണ്ട് ഫുജിയിലും പ്രദര്‍ശിപ്പിച്ച ശേഷമാണ് ഹോളിഡേ ബലൂണ്‍ ശില്‍പം ഖത്തറിലെത്തിയിരിക്കുന്നത്.

ഫയര്‍ സ്റ്റേഷനില്‍ തുടരുന്ന ബ്രയാണ്‍ ഡോണലിയുടെ പ്രദര്‍ശനം ജനുവരി 25 വരെ തുടരും.


Latest Related News